'ഫസ്റ്റ് ഡെമൊനൈസ് ദെന്‍ ഡിസ്‌ട്രോയ്' ഡോക്യുമെന്ററി പ്രകാശനം

മുംബൈ: സേവ് ഇന്ത്യ ഫോറത്തിന് വേണ്ടി ഗോപാല്‍ മേനോന്‍ നിര്‍മിച്ച 'ഫസ്റ്റ് ഡെമൊനൈസ് ദെന്‍ ഡിസ്‌ട്രോയ് ' എന്ന ഡോക്യുമെന്ററി മുംബൈയില്‍ പ്രകാശനം ചെയ്തു. അലയന്‍സ് ഫോര്‍ പീസ് ആന്റ് ജസ്റ്റിസ് സെക്രട്ടറി ജനറല്‍ ജസ്റ്റിസ് കോല്‍സെ പാട്ടീല്‍, ഫാ. എഗിബ്‌സണ് സിഡി നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്. ഗോപാല്‍ മേനോന്‍ ഡോക്യുമെന്ററി പരിചയപ്പെടുത്തി. സമകാലീന ഇന്ത്യയില്‍ വിയോജിപ്പിന്റെ ശബ്ദങ്ങളെ എങ്ങനെ അടിച്ചമര്‍ത്തുന്നുവെന്നു വെളിപ്പെടുത്തുന്ന 20ഓളം സാമൂഹിക പ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും അഭിപ്രായ പ്രകടനങ്ങളാണു ഡോക്യുമെന്ററിയുടെ ഉള്ളടക്കം. യൂ ട്യൂബിലും സാമൂഹികമാധ്യമങ്ങളിലും ഡോക്യുമെന്ററി ലഭ്യമാണ്.
Next Story

RELATED STORIES

Share it