Flash News

ഫസല്‍ വധക്കേസ്: പുതിയ തെളിവുകള്‍ ശക്തമെന്ന് ഡിവൈഎസ് പി സദാനന്ദന്‍

ഫസല്‍ വധക്കേസ്: പുതിയ തെളിവുകള്‍ ശക്തമെന്ന് ഡിവൈഎസ് പി സദാനന്ദന്‍
X


കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട പുതിയ തെളിവുകള്‍ വളരെ ശക്തമാണെന്നും യഥാര്‍ഥ പ്രതികള്‍ക്ക് തൂക്കുകയര്‍ വരെ കിട്ടാവുന്ന തെളിവുകളുണ്ടെന്നും കണ്ണൂര്‍ ഡിവൈഎസ്പി പി സദാനന്ദന്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തല്‍ വിവാദമായതിനെക്കുറിച്ച് പോലിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ കേരള പോലിസിന്റെ കണ്ടെത്തലാണു പരമമായ സത്യം. ഇതിനു ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലമുണ്ട്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് നടന്നിരിക്കുന്നത്. സത്യം ബോധ്യപ്പെട്ടാല്‍ ലോകം മുഴുവന്‍ എതിര്‍ത്താലും അത് പറയാന്‍ ധൈര്യം കാട്ടണം. രാമനെ ഗോപാലന്‍ കൊന്നാല്‍ മാധവനെ അറസ്റ്റ് ചെയ്യാന്‍ പറ്റുമോ? തെളിവുകള്‍ നിരത്തുമ്പോള്‍ തന്നെ അഴിയെണ്ണിക്കുമെന്ന് ചിലര്‍ പറയുന്നുണ്ട്്. അഴിയെണ്ണിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നും അറിയാം. പോലിസുകാര്‍ക്കെതിരേ കൊലവിളി നടത്തുമ്പോള്‍ അവര്‍ക്ക് മറുപടി പറയാന്‍ വേദിയില്ല. ഔദ്യോഗികമായ അച്ചടക്കം കാരണമാണിത്. ഇതിനാലാണ് പോലിസ് അസോസിയേഷന്‍ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. നിലവില്‍ പിടിയിലായവരല്ല പ്രതികളെന്നത് നേരത്തേ ഹൈക്കോടതിയാണു പറഞ്ഞതെന്നും ഡിവൈഎസ്പി പറഞ്ഞു. അതേസമയം, ഫസല്‍ വധക്കേസ് പുനരന്വേഷണ ഹരജി സിബിഐ കോടതി തള്ളിയ പശ്ചാത്തലത്തില്‍ കാരായിമാരെ രക്ഷിക്കാനുള്ള സിപിഎം നീക്കത്തിന്റെ മറ്റൊരു ഭാഗമാണ് ഡിവൈഎസ്പി സദാനന്ദന്റെ പ്രസംഗമെന്ന് ബിജെപി-ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു.
Next Story

RELATED STORIES

Share it