Flash News

ഫസല്‍ വധം: വെളിപ്പെടുത്തല്‍ തള്ളി സുബീഷ്

ഫസല്‍ വധം: വെളിപ്പെടുത്തല്‍ തള്ളി സുബീഷ്
X


കണ്ണൂര്‍: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന തന്റെ മൊഴി തള്ളി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷമെടുത്ത മൊഴിയാണെന്ന് സുബീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം പ്രാദേശികനേതാവ് മോഹനന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് 2016 നവംബര്‍ 17നാണ് തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വയനാട്ടില്‍ നിന്നും കുടുംബസമേതം മാഹിയിലേക്ക് വരവേയായിരുന്നു അറസ്റ്റ്. പോലീസ് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി. തുടര്‍ന്ന് അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെത്തിച്ചു. രണ്ടുദിവസം ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പോലീസിന് അനുകൂലമായ മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പത്തു വര്‍ഷമായി ആര്‍എസ്എസ് പ്രവര്‍ത്തകനാണ് സുബീഷ്. ഫസലിനെ തനിക്കറിയില്ല. ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമുമാണ് തന്നെ ചോദ്യം ചെയ്തത്. തന്നെ പോലീസ് മര്‍ദ്ദിച്ചതും സംബന്ധിച്ച് മട്ടന്നൂര്‍ കൂത്തുപറമ്പ്  കോടതികളിലും സംസ്ഥാനപോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. ഫസല്‍ വധക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. മോഹനനന്‍ വധക്കേസില്‍ തന്നെ അകാരണമായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇപ്പോഴും പുറത്തുവന്ന വിവാദമൊഴി സംബന്ധിച്ച് പുനപ്പരിശോധന ഉള്‍പ്പെടെ ഏതു ശാസ്ത്രീയമായ അന്വേഷണത്തിനും താന്‍ തയ്യാറാണ്. കോടതിയില്‍ സമര്‍പ്പിച്ച വീഡിയോ ടാപ്പുകള്‍ പോലീസ് തന്നെയാണ് മാധ്യങ്ങള്‍ക്കും ഫസലിന്റെ അര്‍ധസഹോദരനും ചോര്‍ത്തി നല്‍കിത്. വിവരാകാശനിയമപ്രകാരം ലഭിച്ചുവെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ നല്‍കാന്‍ പാടില്ല. ഇതിനെതിരേ സിബിഐ കോടതിയില്‍ പരാതി നല്‍കുമെന്നും സുബീഷും സുബീഷിന്റെ അഭിഭാഷകന്‍ പ്രേമനും പറഞ്ഞു.

[related]
Next Story

RELATED STORIES

Share it