Flash News

ഫസല്‍ വധം : പ്രതി കാരായി രാജന് തിരുവനന്തപുരത്ത് പോവാന്‍ അനുമതി



കൊച്ചി: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെട്ട കേസിലെ ഏഴാംപ്രതി കാരായി രാജന് (52) തിരുവനന്തപുരത്ത് പോവാന്‍ എറണാകുളം സിബിഐ പ്രത്യേക കോടതി അനുമതി നല്‍കി. കേസ് വിചാരണയ്ക്കിടെ എറണാകുളം ജില്ല വിട്ട് പുറത്തുപോവരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പ്രതി സമര്‍പ്പിച്ച പ്രത്യേക ഹരജിയിലാണ് ജഡ്ജി കൗസര്‍ എടപ്പകത്ത് അനുമതി നല്‍കിയത്.
Next Story

RELATED STORIES

Share it