Kerala

ഫസലിന്റെ സഹോദരന് ഭീഷണിക്കത്ത്

തലശ്ശേരി: കൊല്ലപ്പെട്ട എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് പത്ര വിതരണക്കാരനുമായ തലശ്ശേയിലെ മുഹമ്മദ് ഫസലിന്റെ സഹോദരന്‍ അബ്ദുര്‍റഹ്മാനു ഭീഷണി ക്കത്ത്. ശരീരം കൊത്തിനുറുക്കി പുറംകടലില്‍ തള്ളുമെന്നെഴുതിയ കത്ത് വെള്ളിയാഴ്ചയാണു ഗോപാലപ്പേട്ടയിലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ ലഭിച്ചത്.
കോഴിക്കോട് നടക്കാവ് പോസ്റ്റാഫിസില്‍ നിന്ന് മാര്‍ച്ച് രണ്ടിനാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്. കെ പി അബ്ദുര്‍റഹ്മാന്‍, ഗോപാലപ്പേട്ട, തലശ്ശേരി, കൊല്ലപ്പെട്ട മുഹമ്മദ് ഫസലിന്റെ സഹോദരന്‍ എന്നാണ് കത്തിലെ വിലാസം.
എകെജി, ഇഎംഎസ്, കോടിയേരി ബാലകൃഷ്ണന്‍, വിഎസ് അച്യുതാനന്ദന്‍ എന്നിവരെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ കത്തിലുണ്ട്. ഭീഷണിക്കത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു സിപിഎം ആരോപിച്ചു. നേരത്തേ, ഫസലിന്റെ കൊലപാതകം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് അബ്ദുര്‍റഹ്മാന്‍ രംഗത്തെത്തിയിരുന്നു.
കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അബ്ദുര്‍റഹ്മാന്‍ തലശ്ശേരി പോലിസില്‍ പരാതി നല്‍കി. കത്തും കൈമാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it