ഫലൂജ തിരിച്ചുപിടിക്കാന്‍ ഇറാഖി സൈന്യം ഒരുങ്ങി

ബഗ്ദാദ്: ഫലൂജയിലുള്ളവര്‍ നഗരത്തില്‍നിന്ന് ഒഴിയാന്‍ സജ്ജരായിരിക്കണമെന്ന് ഇറാഖിസേനയുടെ മുന്നറിയിപ്പ്. ഐഎസ് നിയന്ത്രണത്തിലുള്ള ഫലൂജ നഗരം തിരിച്ചുപിടിക്കുന്നതിനായുള്ള ആക്രമണം തുടങ്ങുന്നതിനു മുന്നോടിയായാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്. ഒഴിഞ്ഞുപോവാത്തവര്‍ വീടിനുമുകളില്‍ തിരിച്ചറിയുന്നതിനുളള അടയാളമായി വെള്ളക്കൊടി കെട്ടണമെന്നും സൈന്യം നിര്‍ദേശിച്ചു. നഗരത്തില്‍നിന്നു പുറത്തേക്കു കടക്കുന്നതിനുള്ള സുരക്ഷിതമാര്‍ഗങ്ങള്‍ സൈന്യം അറിയിക്കും. ഇറാഖി സൈന്യവും ശിയാ മുസ്‌ലിം അനുകൂല സായുധവിഭാഗങ്ങളുടെ സഖ്യമായ ഹാഷിദ് ഷഅബിയും നഗരത്തിനു ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്. ഐഎസിന്റെ നിയന്ത്രണത്തിലായ ആദ്യ ഇറാഖി നഗരങ്ങളിലൊന്നാണ് ഫലൂജ. 2014 ജനുവരിയിലായിരുന്നു നഗരത്തിന്റെ നിയന്ത്രണം ഐഎസ് ഏറ്റെടുത്തത്. അതിനിടെ, വടക്കന്‍ ഇറാഖിലെ സലാഹുദ്ദീന്‍ പ്രവിശ്യയിലെ ചന്തയിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു.
Next Story

RELATED STORIES

Share it