ഫലൂജയുടെ അഞ്ചു പ്രദേശങ്ങള്‍ ഇറാഖി സൈന്യം തിരിച്ചുപിടിച്ചു

ബഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖിലെ ഐഎസ് നിയന്ത്രണത്തിലുള്ള ഫലൂജയുടെ സുപ്രധാനമായ അഞ്ചു പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചതായി സൈന്യം അനദൊലു വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അന്‍ബാര്‍ പ്രവിശ്യയിലെ ഫലൂജയില്‍ ഗോത്ര സമാന്തരസൈന്യവും സര്‍ക്കാര്‍ സൈന്യവും സംയുക്തമായി യുഎസ് വ്യോമസേനയുടെ പിന്തുണയോടെ നടത്തിയ ദൗത്യത്തിലാണ് പ്രദേശങ്ങള്‍ മോചിപ്പിച്ചതെന്ന് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഇസ്മായില്‍ മാഹ്‌ലാവി അറിയിച്ചു.
ചൊവ്വാഴ്ച ദൗത്യം ആരംഭിച്ചതു മുതല്‍ 130 ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഒരു ഇറാഖി ആര്‍മി കമാന്‍ഡറും മറ്റ് അഞ്ചു സൈനികരും മരിച്ചിട്ടുണ്ട്. എട്ടു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2014ലാണ് ഐഎസ് ഫലൂജ പിടിച്ചെടുത്തത്.
Next Story

RELATED STORIES

Share it