World

ഫലസ്തീന് ഐക്യദാര്‍ഢ്യം: ബ്രൂക്‌ലിനില്‍ മാര്‍ച്ച്

ന്യൂയോര്‍ക്ക്: നക്ബ ദിനത്തിന്റെ 70ാം വാര്‍ഷികത്തില്‍ ഫലസ്തീനികള്‍ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്രൂക്‌ലിനില്‍ മാര്‍ച്ച് നടത്തി.
ഫലസ്തീനികളുട ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും തിങ്കളാഴ്ച ഫലസ്തീനികളുടെ പ്രക്ഷോഭത്തിനു നേരെയുണ്ടായ ആക്രമണത്തിലും പ്രതിഷേധിച്ചായിരുന്നു 300ഓളം പേര്‍ പങ്കെടുത്ത മാര്‍ച്ച്.
ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശം അവസാനിപ്പിക്കുക,  കുടിയിറക്കപ്പെട്ട ഫലസ്തീനികളെ തിരികെവരാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രകടനം.
തങ്ങളുടെ സമരവും ഫലസ്തീനില്‍ നടക്കുന്ന ഗ്രേറ്റ് മാര്‍ച്ചിന്റെ ഭാഗമാണെന്നു മാര്‍ച്ചിന് നേതൃത്വം നല്‍കിയ നൂറുദ്ദീന്‍ കിസ്‌വാനി അറിയിച്ചു. ഫലസ്തീനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it