kozhikode local

ഫലസ്തീന്‍ സമ്മേളനത്തില്‍ കാന്തപുരം പ്രബന്ധമവതരിപ്പിക്കും

കോഴിക്കോട്: ‘ജറുസലം ഫലസ്തീന്റെ നിത്യ തലസ്ഥാനം’ എന്ന ശീര്‍ഷകത്തില്‍  ഫലസ്തീനിലെ റാമല്ലയില്‍  ഇന്ന് ആരംഭിക്കുന്ന അന്താരാഷ്ട്ര  സാംസ്‌കാരിക-രാഷ്ട്രീയ സമ്മേളനത്തില്‍  അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്—ലിയാര്‍ പ്രബന്ധമവതരിപ്പിക്കും.
ഫലസ്തീന്‍ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍  പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ക്ഷണപ്രകാരമാണ് കാന്തപുരം സംബന്ധിക്കുന്നത്. ചരിത്രപരമായി ഫലസ്തീന്റെ തലസ്ഥാനമായ ജറുസലം അധിനിവേശ ശക്തികളുടെ  ഇടപെടലുകളിലൂടെ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന ഇസ്രയേലിന്റെ മുസ്—ലിം വിരുദ്ധവും ഫലസ്—തീനിന്റെ  മൗലിക അവകാശങ്ങളെ വെല്ലുവിളിക്കുന്നതുമായ നിലപാടുകള്‍ക്കെതിരെയാണ്  സമ്മേളനം നടക്കുന്നത്. 14 സെഷനുകളിലായി നടക്കുന്ന സമ്മേളനം ഫലസ്തീന്‍ ഗ്രാന്റ് മുഫ്തി ഡോ. മഹ്മൂദ് അല്‍ ഹിബാഷിന്റെ അധ്യക്ഷതയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉദ്്്്്്്്്്ഘാടനം  ചെയ്യും. 58 രാജ്യങ്ങളില്‍ നിന്നുള്ള  പ്രഗത്ഭരായ മുസ്‌ലിം പണ്ഡിതരും  സംബന്ധിക്കും ഇന്ത്യയും ഫലസ്—തീനും തമ്മിലുള്ള ചരിത്ര ബന്ധങ്ങളും ഫലസ്തീന്‍ നീതിക്കു വേണ്ടിയുള്ള ഇന്ത്യയുടെ ഐക്യദാര്‍ഢ്യവും ‘ എന്ന ശീര്‍ഷകത്തിലാണ് കാന്തപുരത്തിന്റെ പ്രബന്ധാവതരണം.
തുടര്‍ന്ന് ‘ജറുസലേമിന്  എതിരെയുള്ള   അമേരിക്കയുടെ നിലപാടും  ഇസ്രയേലിന്റെ  തീവ്രവാദം  ഉയര്‍ത്തുന്ന വെല്ലുവിളികളും’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സെഷനില്‍ കാന്തപുരം അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it