Flash News

ഫലസ്തീന്‍ : റമദാനില്‍ വിവാഹമോചനം വിലക്കി



ജറുസലേം: റമദാനില്‍ വിവാഹമോചനം അനുവദിക്കില്ലെന്ന് ഫലസ്തീന്‍ ഇസ്്്‌ലാമിക കോടതി തലവന്‍. മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളില്‍ നിന്നാണ് ഇത്തരത്തിലൊരു തീരുമാനമെന്നു ഇസ്‌ലാമിക കോടതി ജഡ്ജി മുഹമ്മദ് ഹബാഷ് പറഞ്ഞു. പകല്‍ മുഴുവന്‍ നീളുന്ന വ്രതാനുഷ്ഠാനത്തില്‍ പുകവലി പോലുള്ള ശീലങ്ങള്‍ ഉപേക്ഷിക്കുന്നത് ചിലരെ അസ്വസ്ഥരാക്കും. ഈ സന്ദര്‍ഭത്തില്‍ വേഗത്തില്‍ ദേഷ്യംവരാനും കടുത്ത വാക്കുകള്‍ ഉപയോഗിക്കാനും സാധ്യതയേറെയാണെന്ന് ഹബാഷ് പറയുന്നു. ഇതു ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും വേഗത്തില്‍ തീരുമാനമെടുക്കുന്നതിലേക്ക് നയിക്കുമെന്നും ഹബാഷ് വ്യക്തമാക്കി. 2015ല്‍ വെസ്റ്റ്ബാങ്കിലും ഗസയിലും 8,000ത്തിലധികം വിവാഹമോചനം നടന്നിട്ടുണ്ട്. ഇതും കോടതിയുടെ തീരുമാനത്തെ സ്വാധീനിച്ചു. തൊഴിലില്ലായ്മയും ദാരിദ്ര്യവും രാജ്യത്ത് വിവാഹമോചനം വര്‍ധിക്കാനിടയാക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
Next Story

RELATED STORIES

Share it