World

ഫലസ്തീന്‍: റഫ അതിര്‍ത്തി തുറന്നു

ഗസ: ഗസ-ഈജിപ്ത് ക്രോസിങ് പോയിന്റായ റഫ അതിര്‍ത്തി മൂന്നു ദിവസത്തേക്കു തുറന്നു കൊടുത്തു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണു റഫ അതിര്‍ത്തി തുറന്നതെന്ന് ഈജിപ്ത് എംബസി അറിയിച്ചു. ഫലസ്തീന്‍ അംബാസഡര്‍ ദിയാബ് അല്‍ലൂഹ് ഈജിപ്ത് പ്രസിഡന്റിനും ഈജിപ്ത് സുരക്ഷാസേനയ്ക്കും നന്ദി അറിയിച്ചു. 2018ല്‍ ആദ്യമായാണ് റഫ സഞ്ചാരത്തിനായി തുറന്നുകൊടുക്കുന്നത്. 50 ദിവസം മുമ്പ്് 2017 ഡിസംബറിലായിരുന്നു അതിര്‍ത്തി അവസാനമായി തുറന്നത്. 2017ല്‍ ആകെ 35 ദിവസം മാത്രമാണു റഫ തുറന്നുകൊടുത്തിരുന്നത്. ആയിരക്കണക്കിനു ഫലസ്്തീനികളാണ് അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ചികില്‍സാ ആവശ്യാര്‍ഥവും പഠനത്തിനുമായി അതിര്‍ത്തി കടക്കുന്നവരാണ്. ആദ്യദിനം റഫ അതിര്‍ത്തിയില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഫലസ്തീനിലെ പ്രധാന കക്ഷികളായ ഫതഹും ഹമാസും യോജിപ്പിലെത്തിയതിനെ തുടര്‍ന്ന് റഫ ഉള്‍പ്പെടെയുള്ള ഗസയിലെ കവാടങ്ങളുടെ ഉത്തരവാദിത്തം ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറിയിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇന്നലെ അതിര്‍ത്തി തുറന്നത്.
Next Story

RELATED STORIES

Share it