ഫലസ്തീന്‍ രാഷ്ട്രത്തിന് ഗ്രീസിന്റെ അംഗീകാരം

ഏതന്‍സ്: ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണയറിയിച്ചുള്ള പ്രമേയം ഗ്രീക്ക് പാര്‍ലമെന്റ് ഐകകണ്‌ഠ്യേന പാസാക്കി. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ സാന്നിധ്യത്തിലാണ് ഫലസ്തീനു പിന്തുണ പ്രഖ്യാപിക്കുന്നതായുള്ള ചരിത്രപ്രഖ്യാപനം ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സി സിപ്രസ് നടത്തിയത്. ഇതോടെ ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്ന എട്ടാമത്തെ യൂറോപ്യന്‍ രാജ്യമായി ഗ്രീസ് മാറി.
നേരത്തേ ചെക്ക് റിപബ്ലിക്, ഹംഗറി, പോളണ്ട്, ബള്‍ഗേറിയ, റുമാനിയ, മാള്‍ട്ട, സ്വീഡന്‍ എന്നീ രാഷ്ട്രങ്ങള്‍ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഗ്രീക്ക് സെനറ്റില്‍ പ്രസംഗിച്ചശേഷമാണ് പിന്തുണ സംബന്ധിച്ചുള്ള പ്രമേയം പ്രധാനമന്ത്രി പാസാക്കിയത്. സ്വന്തം രാജ്യത്തു നില്‍ക്കുന്ന പ്രതീതിയാണ് ഗ്രീക്ക് പാര്‍ലമെന്റിലെത്തിയപ്പോള്‍ തനിക്കുണ്ടായതെന്ന് അബ്ബാസ് പറഞ്ഞു.
Next Story

RELATED STORIES

Share it