World

ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ വെടിവച്ചു കൊന്നു

ജറുസലേം: പുരാതന ജറുസലേമില്‍ ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാരോപിച്ച് ഫലസ്തീന്‍ യുവാവിനെ സൈന്യം വെടിവച്ചുകൊന്നു. നെബ്‌ലുസില്‍ നിന്നുള്ള ആബിദ് അല്‍ റഹ്മാന്‍ ബാനി ഫഅദല്‍ ആണ് കൊല്ലപ്പെട്ടത്. അല്‍ അഖ്‌സ കോംപൗണ്ടിന്റെ പ്രവേശന കവാടത്തിലാണ് ആക്രമണമുണ്ടായത്. കവാടത്തില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥനെ ഒരാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതായും അക്രമിയെ വെടിവച്ചു കൊലപ്പെടുത്തിയെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
വെസ്റ്റ്ബാങ്കില്‍ കാര്‍ ആക്രമണത്തില്‍ രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥനെതിരേ ആക്രമണമുണ്ടായിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഫലസ്തീന്‍ പ്രക്ഷോഭകരെ നേരിടാനെത്തിയ ഇസ്രായേല്‍ സൈനികര്‍ക്കു നേരെ ഫലസ്തീന്‍ യുവാവ് കാറോടിച്ച് കയറ്റുകയായിരുന്നു. ഡ്രൈവറെ സംഭ—വസ്ഥലത്തു നിന്നു തന്നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ശനിയാഴ്ച ബര്‍സ ഗ്രാമത്തിലെത്തിയ സൈന്യം വീടുകളില്‍ റെയ്ഡ് നടത്തുകയും സഹോദരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന്, യുവാവിന്റെ കുടുംബത്തിലെ നൂറോളം പേരുടെ വര്‍ക്ക് പെര്‍മിറ്റ് ഇസ്രായേല്‍ റദ്ദാക്കിയതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it