ഫലസ്തീന്‍: മുസ്‌ലിംകള്‍ ഐക്യപ്പെടണം- വിദോദൊ

ജക്കാര്‍ത്ത: മുസ്‌ലിം രാജ്യങ്ങള്‍ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ ഭാഗമാവുന്നതിലുപരി പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമാവണമെന്ന് ഇന്തോനീസ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദൊ. ഫലസ്തീന്‍ വിഷയത്തില്‍ മുസ്‌ലിം രാജ്യങ്ങള്‍ ഐക്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീന്‍, ജറുസലേം പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ഇന്തോനീസ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ചേര്‍ന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്റെ(ഒഐസി) ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീനികളുടെ ശോചനീയാവസ്ഥയില്‍ ലോകത്തിന് ആശങ്കയുണ്ടെന്നും ഏകപക്ഷീയവും നിയമവിരുദ്ധവുമായ നയങ്ങളുമായാണ് ഇസ്രായേല്‍ മുന്നോട്ടു പോവുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒഐസി പ്രശ്‌നപരിഹാരത്തിന്റെ ഭാഗമാവണമെന്നും പ്രശ്‌നത്തിന്റെ ഭാഗമാവരുതെന്നും ജോക്കോവി ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തില്‍ ഭാഗഭാക്കാവാന്‍ ഒഐസിക്ക് കഴിയുന്നില്ലെങ്കില്‍ അതിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. 57 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്.
Next Story

RELATED STORIES

Share it