World

ഫലസ്തീന്‍ ബാലനെ ജയിലിലടയ്ക്കാന്‍ ഇസ്രായേല്‍ പുതിയ നിയമമുണ്ടാക്കുന്നു

ഫലസ്തീന്‍ ബാലനെ ജയിലിലടയ്ക്കാന്‍ ഇസ്രായേല്‍ പുതിയ നിയമമുണ്ടാക്കുന്നു
X
Ahmed_Manasra_

തെല്‍അവീവ്: ഇസ്രായേല്‍ പട്ടാളത്തിന്റെ കസ്റ്റഡിയില്‍ കഴിയുന്ന 13 വയസ്സുകാരനായ ഫലസ്തീന്‍ ബാലനെ തുറുങ്കിലടയ്ക്കുന്നതിന് ഇസ്രായേലി പാര്‍ലമെന്ററി സമിതിയുടെ അനുമതി. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഫലസ്തീനില്‍ നിന്നുള്ള അഹമ്മദ് മനാസ്രയെ ഇസ്രായേല്‍ തുറുങ്കിലടയ്ക്കാനൊരുങ്ങുന്നത്. രാജ്യത്തിനെതിരേ പ്രവര്‍ത്തിക്കുന്ന കുറ്റത്തിനും കൊലപാതകമോ കൊലപാതക ശ്രമമോ പോലുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടാല്‍ 12 വയസ്സോ അതിനു മുകളിലോ ഉള്ളവരെ തുറുങ്കിലടയ്ക്കാമെന്നാണ് പാര്‍ലമെന്റ് അനുമതി നല്‍കിയിട്ടുള്ളത്.
കരട് ബില്ല് വൈകാതെ പാര്‍ലമെന്റില്‍ പാസാക്കാനാണു നീക്കം നടക്കുന്നത്. കിഴക്കന്‍ ജറുസലേമില്‍ നിന്നും മറ്റ് ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്നും പട്ടാളം പിടികൂടിയ നിരവധി കുട്ടികള്‍ക്കും ഈ നിയമം ബാധകമാവുമെന്ന ആശങ്കയാണ് ഫലസ്തീനികള്‍ക്കുള്ളത്.
ഇസ്രായേല്‍ പാര്‍ലമെന്റിന്റെയും കോടതികളുടെയും നിയമങ്ങള്‍ പട്ടാള നിയമങ്ങള്‍ക്കു സമാനമായിക്കൊണ്ടിരിക്കുകയാണെന്നു ഫലസ്തീനില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ റഫത് സബ്‌ലബാന്‍ ആരോപിച്ചു. അത്യാധുനിക യന്ത്രത്തോക്കുകളുമായി ആക്രമിക്കാനെത്തുന്ന ഇസ്രായേല്‍ സേനയെ കല്ലുകൊണ്ടും കവണ കൊണ്ടും പ്രതിരോധിച്ച കുട്ടികളെയാണ് അനധികൃതമായി തടവിലാക്കിയിട്ടുള്ളത്. വെസ്റ്റ്ബാങ്കില്‍ നടന്ന സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് അഹമ്മദ് മനാസ്രയെ പട്ടാളം പിടികൂടിയത്.
ഇസ്രായേല്‍ പട്ടാളത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റതിനാല്‍ കുട്ടി ഇപ്പോള്‍ കസ്റ്റഡിയില്‍ ചികില്‍സയിലാണുള്ളത്. സംഘര്‍ഷത്തില്‍ അഹമ്മദിന്റെ 15 വയസ്സുകാരനായ സഹോദരന്‍ ഹസന്‍ കൊല്ലപ്പെട്ടിരുന്നു.
വെസ്റ്റ്ബാങ്കില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത 177 കുട്ടികളെ ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്തതായി റാമല്ലയിലെ മനുഷ്യാവകാശ സംഘടനയായ അല്‍ഹഖ് ആരോപിച്ചു.

4bhid326f77b5815be_620C350
Next Story

RELATED STORIES

Share it