ഫലസ്തീന് പ്രധാനമന്ത്രി ഗസയില്‍
BY fousiya sidheek3 Oct 2017 5:41 AM GMT
fousiya sidheek3 Oct 2017 5:41 AM GMT
ഗസ സിറ്റി: ഫലസ്തീന് അതോറിറ്റി പ്രധാനമന്ത്രി റമി ഹംദല്ല ഗസയിലെത്തി. വെസ്റ്റ് ബാങ്ക് ആസ്ഥാനമായ ഫലസ്തീന് അതോറിറ്റിയും ഹമാസ് നിയന്ത്രണത്തിലുള്ള ഗസ ഭരണസമിതിയും തമ്മില്‍ അനുരഞ്ജന ചര്‍ച്ചകള്‍ ആരംഭിച്ചതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഫതഹ് പാര്‍ട്ടിയാണ് ഫലസ്തീന് അതോറിറ്റിക്ക് നേതൃത്വം നല്‍കുന്നത്. രണ്ടുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫലസ്തീന് പ്രധാനമന്ത്രി ഗസ സന്ദര്‍ശിക്കുന്നത്്.തന്റെ ഗസ സന്ദര്‍ശനം ഫലസ്തീന് ജനതയുടെ ഐക്യത്തിനായുള്ള മുന്നേറ്റത്തിലെ ചരിത്രനിമിഷമാണെന്ന് ഹംദല്ല പ്രതികരിച്ചു. വെസ്റ്റ്ബാങ്കിനും ഗസക്കുമിടയിലെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ഐക്യമില്ലാതെ ഫലസ്തീനിയന്‍ രാഷ്ട്രരൂപീകരണം സാധ്യമല്ലെന്ന് ഗസയുടെ ഹൃദയ ഭൂമിയില്‍നിന്നു പ്രഖ്യാപിക്കാനാണ് താന്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യത്തിലൂടെയാണ് ലക്ഷ്യങ്ങള്‍ സഫലമാക്കാന്‍ സാധിക്കുക. ഫലസ്തീന് രാഷ്ട്രീയ വ്യവസ്ഥയെ സംരക്ഷിക്കാനും ഐക്യം ആവശ്യമാണ്. ഗസ മുനമ്പിലെ ഭരണച്ചുമതല ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഫലസ്തീന് പ്രധാനമന്ത്രി വ്യക്തമാക്കി. അതിര്‍ത്തി കടക്കുന്നതും ഗസയില്‍ ഫലസ്തീന് അതോറിറ്റി ജീവനക്കാരുടെ വിന്യാസവും അടക്കമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സമിതികള്‍ ആരംഭിക്കും. വിഭജനം പൂര്‍ണമായും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ഐക്യ നീക്കങ്ങളിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം ശക്തമാക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും ഹംദല്ലയുടെ സന്ദര്‍ശനശേഷം ഗസ ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT