ഫലസ്തീന്‍ പ്രദേശങ്ങളിലെ ഭവനങ്ങളുടെ വില്‍പ്പനയ്ക്കു ജൂത കുടിയേറ്റക്കാരുടെ പരസ്യം

ജറുസലേം: ഫലസ്തീന്‍ പ്രദേശങ്ങളിലെ വസ്തുവകകള്‍ തങ്ങളുടേതെന്ന് അവകാശപ്പെടുന്ന പരസ്യവുമായി ജൂത കുടിയേറ്റക്കാര്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍പ്പിടകേന്ദ്രങ്ങളുടെ പരസ്യങ്ങള്‍ക്കായുള്ള എയര്‍ബിഎന്‍ബി വെബ് സൈറ്റിലാണ് ജൂത കുടിയേറ്റക്കാര്‍ സ്ഥലവും വസ്തുവകളും വില്‍പ്പനയ്‌ക്കെന്ന് കാണിച്ച് പരസ്യം നല്‍കിയത്.
ഫലസ്തീന്‍ ഭുപ്രദേശത്തെ അനധികൃത ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലെ ഭവനങ്ങള്‍ വില്‍പനയ്‌ക്കെന്ന പരസ്യങ്ങളാണ് സൈറ്റില്‍ നല്‍കിയത്. ഇവയില്‍ ഭുരിഭാഗവും ഇസ്രായേലിനകത്താണെന്നാണ് പരസ്യത്തില്‍ അവകാശപ്പെടുന്നത്. ഈ ഭവനങ്ങള്‍ ഫലസ്തീന്‍ ഭുപ്രദേശത്തും അനധികൃത കുടിയേറ്റ മേഖലയിലുമാണെന്ന വസ്തുത മറച്ചുവച്ചാണ് പരസ്യം നല്‍കിയിരിക്കുന്നത്. മേഖലയിലെ സുരക്ഷ പ്രശ്‌നങ്ങളും പരസ്യത്തില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്.
പരസ്യങ്ങള്‍ക്കെതിരേ ഫലസ്തീന്‍ നേതൃത്വം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റമേഖലയിലൂടെ ഇസ്രായേല്‍ ലാഭമുണ്ടാക്കുകയാണെന്ന് അവര്‍ ആരോപിച്ചു. പരസ്യം നല്‍കിയ നടപടി
നിയമവിരുദ്ധവും കുറ്റകൃത്യവുമാണെന്നും വിശാല ഫലസ്തീന്‍ അംബാസഡര്‍ ഹുസം സോംലോത് ആരോപിച്ചു. മോഷണ മുതലുകളുകളുടെയും സ്ഥലങ്ങളുടേയും വില്‍പ്പനയാണ് വെബ്‌സൈറ്റ് പ്രോല്‍സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ വെബ്‌സൈറ്റ് ഫലസ്തീനോട് മാപ്പു പറയണമെന്നും സോംലോത് ആവശ്യപ്പെട്ടു. അതേസമയം, വെസ്റ്റ്ബാങ്കിലെ ജൂതക്കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 2009നേക്കാള്‍ 25 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.നിലവില്‍ 400,000ത്തോളം കുടിയേറ്റക്കാരാണ് മേഖലയിലുള്ളത്.
Next Story

RELATED STORIES

Share it