World

ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രായേല്‍ വെടിവയ്പ്; രണ്ടു മരണം

ഗസ: അഭയാര്‍ഥികളാക്കപ്പെട്ടവരെ തങ്ങളുടെ മണ്ണിലേക്ക് തിരികെ വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഗസ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രക്ഷോഭത്തിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
തുടര്‍ച്ചയായി നാലാമത്തെ വെള്ളിയാഴ്ചയും ശക്തമായ പ്രക്ഷോഭമാണ് ഗസ അതിര്‍ത്തിയില്‍ നടന്നത്. സമരക്കാര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 83 പേര്‍ക്കു പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. അഹ്മദ് അബൂ അഖീല്‍ (25), അഹ്മദ് റഷാദ് അല്‍ അതംനി (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ, പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. മാര്‍ച്ച് 30നാണ് ഹമാസിന്റെയും മറ്റു സംഘടനകളുടെയും നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
ഇസ്രായേല്‍ അതിര്‍ത്തിക്കു സമീപം ടയറുകള്‍ കൂട്ടിയിട്ടു കത്തിക്കാന്‍ ശ്രമിക്കുന്നത് നോക്കിനില്‍ക്കുകയായിരുന്ന അഖീലിനു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം ഫലസ്തീന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭത്തില്‍ ആയിരക്കണക്കിനു പേര്‍ അണിനിരന്നു.
Next Story

RELATED STORIES

Share it