ഫലസ്തീന്‍ പ്രക്ഷുബ്ധം

റാമല്ല:  ജറുസലേമിനെ ഇസ്രാ യേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഫലസതീനികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. വെസ്റ്റ്ബാങ്കില്‍ ഉടനീളം ഫല്‌സ്തീന്‍ പ്രക്ഷോഭകാരികളും ഇസ്രായേല്‍ പോലിസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.വെസ്റ്റ് ബാങ്ക്, ഹീബ്രൂണ്‍, റാമല്ല, നബ്്‌ലുസ്, ഗസ എന്നിവിടങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. വെസ്റ്റ് ബാങ്കിലും മറ്റും ഇസ്രായേല്‍ ആയിരക്കണക്കിന് സൈനികരെ വിന്യസിപ്പിച്ചു.  വെസ്റ്റ് ബാങ്കിന്റെയും ഗസയുടെയും വിവിധ ഭാഗങ്ങളില്‍ പ്രതിഷേക്കാര്‍ക്കു നേരെ  സൈന്യം നടത്തിയ വെടിവയ്പ്പില്‍ 17 ഫലസ്തീനികള്‍ക്കു പരിക്കേറ്റതായി വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സൈന്യത്തിന്റെ കണ്ണീര്‍വാതക, റബര്‍ ബുള്ളറ്റ് പ്രയോഗത്തിലും നിരവധി പേര്‍ക്കു പരിക്കേറ്റു. ഖാന്‍ യുനുസ് നഗരത്തില്‍ സൈന്യത്തിന്റെ കണ്ണീര്‍ വാതക പ്രയോഗത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റതായി ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. തെരുവുകളില്‍ യുവാക്കള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്് ട്രംപിന്റെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും പടങ്ങളും കോലങ്ങളും ഇരു രാജ്യങ്ങളുടെയും പതാകകളും അഗ്നിക്കിരയാക്കി. വെസ്റ്റ്ബാങ്കില്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ടു കത്തിച്ചു.ജനക്കൂട്ടം   ഇസ്രായേല്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞു. ബത്‌ലഹേമില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഫലസ്തീന്‍ തലസ്ഥാനമായ റാമല്ലയിലും ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്്. ഫലസ്തീന്‍ നേതാക്കള്‍ സമരത്തിന് ആഹ്വാനം ചെയ്തതോടെ വ്യാഴാഴ്ച കിഴക്കന്‍ ജറുസലേമിലെയും വെസ്റ്റ്ബാങ്കിലെയും വ്യാപാര സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു.
Next Story

RELATED STORIES

Share it