Flash News

ഫലസ്തീന്‍ പെണ്‍കുട്ടിയെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നു

ഫലസ്തീന്‍ പെണ്‍കുട്ടിയെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നു
X
[caption id="attachment_47951" align="alignnone" width="600"]palestine ഫയല്‍ ചിത്രം. 2013ല്‍ സമാനമായ കൊലപാതകം നടന്നിരുന്നു[/caption]

[related]

രാമള്ള: വെസ്റ്റ്ബാങ്കിലെ ഹെബ്രോണിലെ ഇബ്രാഹിം പള്ളിക്ക് സമീപം 18 കാരിയായ പെണ്‍കുട്ടിയെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നു. കെല്‍സര്‍ അല്‍ ഒവേവി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ സൈന്യം തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇസ്രായേല്‍ സൈന്യകനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചതാണ്  പെണ്‍കുട്ടിയെ വെടിവയ്ക്കാന്‍ കാരണമെന്ന് ഇസ്രായേല്‍ ആരോപിച്ചു.
ഒക്ടോബര്‍ ഒന്നുമുതലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 175 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ മന്ത്രാലയം അറിയിച്ചു. ഇക്കാലയളവില്‍ 15,000 ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Next Story

RELATED STORIES

Share it