Religion

ഫലസ്തീന്‍ കൗമാരക്കാരന്റെ കൊല: രണ്ട് ഇസ്രായേലികള്‍ കുറ്റക്കാര്‍

ജറുസലേം: കഴിഞ്ഞ വര്‍ഷം ഫലസ്തീനിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു ജീവനോടെ കത്തിച്ച സംഭവത്തില്‍ രണ്ടു ഇസ്രായേലികള്‍ കുറ്റക്കാരാണെന്നു കോടതി. 2014 ജൂലൈ 2നാണ് കേസിനാസ്പദമായ സംഭവം. കിഴക്കന്‍ ജറുസലേമിലെ ശുഫാത്തിലെ വീടിനു സമീപത്തു നില്‍ക്കുകയായിരുന്ന മുഹമ്മദ് അബ്ദുല്‍ ഖദീറി(16) നെ മൂന്നംഗ അക്രമിസംഘം തട്ടിക്കൊണ്ടുപോയി വനത്തിലെത്തിച്ചു ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പ്രതികളുടെ പേര് പുറത്തുവിട്ടിട്ടില്ല. ഖദീറിനെ തട്ടിക്കൊണ്ടുപോയതിലും വധിച്ചതിലും  പങ്കുള്ള അക്രമി സംഘത്തിലെ നേതാവായ ബെന്‍ ഡേവിഡി (31)നെതിരേ കോടതി വിധി പ്രസ്താവം നടത്തിയിട്ടിലല്ല. ഇയാള്‍ മനോരോഗിയായിരുന്നുവെന്നു അവകാശപ്പെടുന്ന രേഖകള്‍ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഇയാളുടെ വിധിപറയല്‍ മാറ്റിയിരിക്കുകയാണ്. ഹരജിയില്‍ ഡിസംബര്‍ 20നു വാദം കേള്‍ക്കുമെന്നാണു കരുതുന്നത്. ജനുവരി 13നു ശിക്ഷ പ്രഖ്യാപിക്കും. ഖദീറിന്റെ വധം  മേഖലയില്‍ വന്‍ സംഘര്‍ഷങ്ങള്‍ക്കും ഇസ്രായേല്‍ ഗസ യുദ്ധത്തിലേക്കും നയിച്ചിരുന്നു. സംഭവസമയത്ത് 16 വയസ്സുകാരായിരുന്ന പ്രതികള്‍ക്കൊപ്പം ചേര്‍ന്നു ഡേവിഡ്, ഖദീറിനെ ബോധം മറയുന്നതുവരെ ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം കാറിന്റെ ഡിക്കിയില്‍ കയറ്റി വനത്തിലെത്തിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it