ഫലസ്തീന്‍ കുട്ടികളെ ജയിലിലടയ്ക്കാന്‍ ഇസ്രായേല്‍ നിയമം കൊണ്ടുവരുന്നു

തെല്‍അവീവ്: ഫലസ്തീന്‍ കുട്ടികളെ ജയിലിലടയ്ക്കാന്‍ കഴിയുന്ന തരത്തില്‍ ഇസ്രായേല്‍ ഭരണകൂടം നിയമം കൊണ്ടുവരുന്നു. മന്ത്രാലയം നിയമത്തിന്റെ കരടുരൂപം തയ്യാറാക്കിയെന്നു വകുപ്പുമന്ത്രി അയിലിത് ഷാക്കിദിനെ ഉദ്ധരിച്ച് ഹാരറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. ഇതുപ്രകാരം 12 വയസ്സുള്ള കുട്ടികള്‍ക്കു ജയില്‍ശിക്ഷ വിധിക്കാം.
കൊലപാതകം, കൊലപാതകശ്രമം, മനപ്പൂര്‍വമല്ലാത്ത കൊലപാതകം എന്നീ കേസുകളില്‍പ്പെടുന്ന കുട്ടികള്‍ക്കായിരിക്കും ജയില്‍ശിക്ഷ. എന്നാല്‍ 14 വയസ്സു മുതലായിരിക്കും ശിക്ഷ അനുഭവിക്കേണ്ടി വരുക. സൈനികര്‍ക്കും പോലിസിനുമെതിരേ കല്ലെറിയുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് പിഴ ചുമത്താനും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്. കല്ലെറിഞ്ഞ കേസില്‍പ്പെട്ട കുട്ടികളെ വിചാരണ കഴിയുംവരെ ജയിലിലടയ്ക്കാന്‍ പ്രോസിക്യൂഷന് ആവശ്യപ്പെടാമെന്നും ബില്ലില്‍ പറയുന്നു.
Next Story

RELATED STORIES

Share it