wayanad local

ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി 22ന് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ടുള്ള അമേരിക്കല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 22ന് കല്‍പ്പറ്റയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് പി പി എ കരീം, ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി എന്നിവര്‍ അറിയിച്ചു. ട്രംപിന്റെ നയം ലോകത്തെ സമാധാന തകര്‍ച്ചയ്ക്കും ഭീകരതയുടെ വളര്‍ച്ചയ്ക്കും കാരണമായേക്കുമെന്ന ആശങ്ക ശക്തമായ സാഹചര്യത്തിലാണ് ലോകം മുഴുവന്‍ പ്രതിഷേധമുയര്‍ന്നത്. സമാധാനവും സ്വാതന്ത്രവും ആഗ്രഹിക്കുന്ന ജനങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യമായാണ് മുസ്്‌ലിം ലീഗ് റാലി. വിജയത്തിനായി ഇന്ന് കല്‍പ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലും നാളെ സുല്‍ത്താന്‍ ബത്തേരിയിലും പ്രത്യേക യോഗങ്ങള്‍ ചേരും. നിയോജക മണ്ഡലം പ്രവര്‍ത്തകസമിതി അംഗങ്ങള്‍, മണ്ഡലത്തില്‍ നിന്നുള്ള ജില്ലാ ഭാരവാഹികള്‍, പഞ്ചായത്ത് ലീഗ് പ്രസിഡന്റ്-സെക്രട്ടറിമാര്‍, പോഷകസംഘടനകളുടെ മണ്ഡലം ഭാരവാഹികള്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it