ഫലസ്തീന്‍ ഇന്‍തിഫാദയ്ക്ക്  28 വയസ്സ്

ജറുസലേം: ഇസ്രായേലിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരേ ഫലസ്തീന്‍ ജനത 1987 ഡിസംബര്‍ ഒമ്പതിനു ആരംഭിച്ച പ്രത്യാക്രമണത്തിന് 28 വര്‍ഷം. പ്രഥമ ഇന്‍തിഫാദ(ഉയിര്‍ത്തെഴുന്നേല്‍പ്) എന്നറിയപ്പെടുന്ന ഈ ചെറുത്തുനില്‍പ്പ് 1993ല്‍ ഓസ്‌ലോ ഒത്തുതീര്‍പ്പിലൂടെയാണ് അവസാനിച്ചത്.
ഗസാ മുനമ്പില്‍ ഫലസ്തീന്‍ സംഘത്തിലേക്ക് ഇസ്രായേല്‍ സൈനിക ട്രക്ക് പാഞ്ഞുകയറി നാലു പേര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതാണ് ഇന്‍തിഫാദയ്ക്കു പെട്ടെന്നുള്ള കാരണമായത്. അത് മനപ്പൂര്‍വമുള്ള അപകടമായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ കിഴക്കന്‍ ജറുസലേമിലെയും വെസ്റ്റ്ബാങ്കിലെയും ഗസാ മുനമ്പിലെയും ഫലസ്തീനികള്‍ അടിച്ചമര്‍ത്തലിനെതിരേ ശക്തമായി തിരിച്ചടിയാരംഭിച്ചു. ട്രക്ക് അപകടത്തിന് ഒരു വര്‍ഷം മുമ്പ് ബിര്‍സെയ്ത്ത് സര്‍വകലാശാലയില്‍ രണ്ട് ഗസാ വിദ്യാര്‍ഥികള്‍ കാംപസ് വളപ്പില്‍ ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റു മരിച്ചത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചിരുന്നു. ഇസ്രായേല്‍ അഴിച്ചുവിട്ട ക്രൂരപീഡനങ്ങള്‍ക്കും വെടിവയ്പിനും കൊലപാതകങ്ങള്‍ക്കും വീടുകള്‍ നശിപ്പിക്കുന്നതിനും നാടുകടത്തലിനും അന്യായമായ ജയില്‍ശിക്ഷയ്ക്കും വിചാരണ കൂടാതെയുള്ള തടവിനുമെതിരേയുള്ള ഫലസ്തീനികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു ഇന്‍തിഫാദ.
Next Story

RELATED STORIES

Share it