ഫലസ്തീനി ബാലന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഗസാ സിറ്റി: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 10 വയസ്സുള്ള ഫലസ്തീനി ബാലന്‍ കൊല്ലപ്പെട്ടു. വീടിനു മുകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് വടക്കന്‍ ഗസാ മുനമ്പിലെ ബെയ്ത് ലാഹിയ സ്വദേശി യാസീന്‍ അബു ഖൗസയാണ് കൊല്ലപ്പെട്ടത്. ഖൗസയുടെ ആറുവയസ്സുള്ള സഹോദരിക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്.
ദക്ഷിണ ഇസ്രായേലിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തിയെന്നാരോപിച്ചാണ് വ്യോമാക്രമണം. തെക്കന്‍ ഇസ്രായേലില്‍ നാലു റോക്കറ്റുകള്‍ പതിച്ചതായും നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൈന്യം അറിയിച്ചു.
തിരിച്ചടിയായി ഹമാസ് പരിശീലന ക്യാംപ് ലക്ഷ്യമാക്കി അഞ്ചോളം വ്യോമാക്രമണങ്ങള്‍ നടത്തിയതായും സൈന്യം അറിയിച്ചു. ഹമാസ് പരിശീലന ക്യാംപിനു സമീപമാണ് ഖൗസയുടെ ഭവനം.—
Next Story

RELATED STORIES

Share it