World

ഫലസ്തീനി ബാലന്റെ വധം: ജൂത സംഘത്തലവന് ജീവപര്യന്തം

തെല്‍അവീവ്: ഫലസ്തീന്‍ ബാലന്‍ മുഹമ്മദ് അബു ഖ്‌ദെയ്‌റിനെ തട്ടിക്കൊണ്ടുപോയി തീവച്ചുകൊലപ്പെടുത്തിയ കേസില്‍ ജൂത സംഘത്തലവന്‍ യൂസഫ് ഹയിം ബെന്‍ ഡേവിഡിന്(31) ഇസ്രായേലി കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു.
2014ലായിരുന്നു 16കാരനായ അബു ഖ്‌ദെയ്‌റിനെ ബെന്‍ ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്. ജീവപര്യന്തത്തിനു പുറമേ 20 വര്‍ഷം തടവിനുകൂടി ശിക്ഷ വിധിച്ച കോടതി പ്രതി 1,50,000 ഷെക്കല്‍ (25 ലക്ഷത്തോളം രൂപ) കൊല്ലപ്പെട്ട അബു ഖ്‌ദെയ്‌റിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു. തട്ടിക്കൊണ്ടു പോവുന്നതിനു സഹായം നല്‍കിയ മറ്റു രണ്ടു പ്രതികളെ ജീവപര്യന്തത്തിനും 21 വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു. മൂന്നു പ്രതികളും കോടതിയില്‍ കുറ്റസമ്മതം നടത്തി. ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രായേലി യുവാക്കള്‍ കൊല്ലപ്പെട്ടതിനു പ്രതികാരമായിട്ടാണ് കൊലപാതകമെന്നാണ് പ്രതികള്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it