Flash News

ഫലസ്തീനിലെ അധിനിവേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം

ഫലസ്തീനിലെ അധിനിവേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍  ഏകോപിപ്പിക്കണം
X
palestin

ജക്കാര്‍ത്ത: ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തിവരുന്ന അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ഇന്തോനീസ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ചേര്‍ന്ന ഇസ്‌ലാമിക ഉച്ചകോടി. മസ്ജിദുല്‍ അഖ്‌സയുടെ സ്ഥാനവും പവിത്രതയും സംരക്ഷിക്കാനും ഖുദ്‌സ് നിവാസികളെയും ഫലസ്തീനികളെയും പിന്തുണയ്ക്കാനും ഉച്ചകോടിയില്‍ ധാരണയായി. ഖുദ്‌സിനെതിരായ ഇസ്രായേല്‍ അധിനിവേശം തടയാന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കാനും മുസ്‌ലിംകളുടെ ചരിത്രപരവും നിയമപരവുമായ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളാനും ഒഐസി ഉച്ചകോടിയുടെ സമാപന പ്രസ്താവന ആഹ്വാനം ചെയ്തു.

[related]
Next Story

RELATED STORIES

Share it