World

ഫലസ്തീനിയെ വധിച്ചതായി ഇസ്രായേല്‍

ജറുസലേം: വെസ്റ്റ് ബാങ്കിലെ നെബ്‌ലുസില്‍ അനധികൃത കുടിയേറ്റ കേന്ദ്രത്തിനടുത്ത് ഒരു മാസം മുമ്പ് ഇസ്രായേല്‍ പൗരനെ കൊലപ്പെടുത്തിയ ഫലസ്തീനിയെ വധിച്ചതായി ഇസ്രായേല്‍. അഹ്മദ് ജറാര്‍ എന്ന 22കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ജറാര്‍ ഒളിവില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ജെനിനില്‍ നിന്ന് ഒമ്പതു കിലോമീറ്റര്‍ അകലെയുള്ള യമൂന്‍ ഗ്രാമത്തില്‍ നിന്നാണ് ജറാറിനെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയത്. ജെനിന്‍ ഗവര്‍ണറും ജറാറിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it