'ഫലസ്തീനിയെ എങ്ങിനെ വധിക്കാം' വിദ്യാര്‍ഥികള്‍ക്കായി ഇസ്രായേല്‍ പോലിസിന്റെ പ്രദര്‍ശനം
BY fousiya sidheek11 May 2017 3:31 AM GMT
X
fousiya sidheek11 May 2017 3:31 AM GMT
തെല്‍അവീവ്: വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ ഫലസ്തീനി 'അക്രമി'യെ എങ്ങിനെ വധിക്കാമെന്ന് വിശദീകരിക്കുന്ന ഇസ്രായേല്‍ പോലിസ് പ്രദര്‍ശനം പുറത്ത്. ഇസ്രായേലിലെ ചാനല്‍ 2 ആണ് പിഞ്ചു കുഞ്ഞുങ്ങളില്‍പോലും വംശീയത കുത്തിനിറയ്ക്കുന്ന ഇസ്രായേല്‍ ചെയ്തിയുടെ ഭീകരത പുറത്തുവിട്ടത്.
അഞ്ചാംക്ലാസിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മുമ്പിലാണ് പ്രദര്‍ശനം ഒരുക്കിയത്. തെല്‍അവീവിലെ റാമത് ഹഷാരോണ്‍ സിറ്റി പാര്‍ക്കിലാണ് പോലിസിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തിക്കൊണ്ടുള്ള പരിപാടി നടന്നത്. വെടിയൊച്ച കേള്‍ക്കുമ്പോള്‍ ഭയപ്പെടരുതെന്ന് പോലിസ് വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് രണ്ട് ബൈക്കുകളിലായി എത്തിയ നാല് പോലിസുകാര്‍ 'ഫലസ്തീനിക്ക്' നേരെ വെടിയുതിര്‍ക്കുന്നതും അയാള്‍ നിലത്തുവീണ് മരിച്ചെന്ന് ഉറപ്പാക്കുന്നതുവരെ വെടിവയ്പ് തുടരുന്നതുമായ രംഗമാണ് പ്രദര്‍ശിപ്പിച്ചത്.അതേസമയം, വിദ്യാര്‍ഥികളില്‍ ഭീകരത കുത്തിനിറയ്ക്കുന്ന ഈ പരിപാടിക്കെതിരേ നിരവധി രക്ഷിതാക്കള്‍ രംഗത്തുവന്നതായി ചാനല്‍ 2 റിപോര്‍ട്ട് വ്യക്തമാക്കി. അക്രമിയെയാണെങ്കില്പോലും അഞ്ചാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ ഒരാളെ കൊല്ലുന്ന രംഗം ചിത്രീകരിച്ച് കാണിച്ചുകൊടുക്കുന്നത് ശരിയല്ലെന്നാണ് രക്ഷിതാക്കളുടെ വാദം.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT