World

ഫലസ്തീനികള്‍ ഇസ്രായേല്‍ അധിനിവേശത്തിന്റെ 49ാം വാര്‍ഷികം ആചരിച്ചു

ജറുസലേം: ഇസ്രായേല്‍ സൈന്യം നടത്തിയ അറബ് അധിനിവേശത്തിന്റെ 49ാം വാര്‍ഷികം വെസ്റ്റ്ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും ഗസയിലെയും ഫലസ്തീനികള്‍ ആചരിച്ചു. 49 വര്‍ഷത്തിനു ശേഷവും ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും കിഴക്കന്‍ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്നുമാണ് ഫലസ്തീന്‍ ആവശ്യപ്പെടുന്നതെന്ന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് അറിയിച്ചു.
1967 ജൂണ്‍ നാലിനാണ് വെസ്റ്റ്ബാങ്ക്, ഗസ, കിഴക്കന്‍ ജറുസലേം, സിറിയയിലെ ഗോലാന്‍ കുന്നുകള്‍, ഈജിപ്തിലെ സിനായ് ഉപഭൂഖണ്ഡത്തിലെ ഏതാനും ഭാഗങ്ങള്‍ എന്നിവ ഇസ്രായേല്‍ സൈന്യം പിടിച്ചടക്കുന്നത്. 1978ലെ കരാറിന്റെ അടിസ്ഥാനത്തില്‍ സിനായ് പിന്നീട് ഈജിപ്തിനു നല്‍കി. എന്നാല്‍, ബാക്കി ഭാഗങ്ങളില്‍ ഇസ്രായേല്‍ അധിനിവേശം തുടരുകയാണ്. സമാധാനകരാറിന്റെ അടിസ്ഥാനത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് ഫലസ്തീന്‍ മുന്നോട്ടുവയ്ക്കുന്നത്.
Next Story

RELATED STORIES

Share it