World

ഫലസ്തീനികളുടെ സന്ദേശങ്ങള്‍ക്ക് ഫേസ്ബുക്കിന്റെ സെന്‍സര്‍ഷിപ്പ്‌

ബെയ്‌റൂത്ത്: പതിറ്റാണ്ടുകള്‍ നീണ്ട ഇസ്രായേല്‍ അധിനിവേശത്തെക്കുറിച്ച, ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പോസ്റ്റുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ ഫേസ്ബുക്ക് നീക്കം വിവാദമാവുന്നു. ഇസ്രായേല്‍ അധികൃതരുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും റിപോര്‍ട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സപ്തംബറില്‍  ഫേസ്ബുക്ക് പ്രതിനിധികള്‍ ഇസ്രായേല്‍ മന്ത്രി അയിലെത് ഷകേതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫലസ്തീനിലെ മനുഷ്യാവകാശപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നശിപ്പിക്കണമെന്നായിരുന്നു  ഇസ്രായേലിന്റെ അനധികൃത കുടിയേറ്റങ്ങളെ അനുകൂലിക്കു—ന്ന മന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ പ്രധാന ആവശ്യം.
നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഫേസ്ബുക്കിനെതിരേ നിരോധനം, കനത്ത പിഴചുമത്തല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇതുസംബന്ധിച്ച വാര്‍ത്ത ഈയിടെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ  അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കല്‍ നിയമപ്രകാരം 158 സന്ദേശങ്ങള്‍ നശിപ്പിക്കണമെന്ന് തങ്ങള്‍ ഫേസ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. ഇതില്‍ 95 ശതമാനവും ഫേസ്ബുക്ക് അംഗീകരിച്ചതായും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ സേന്ദശങ്ങള്‍ യാദൃശ്ചികമായി നശിപ്പിക്കപ്പെട്ടതാണെന്നായിരുന്നു ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ വിശദീകരണം.
Next Story

RELATED STORIES

Share it