World

ഫലസ്തീനികളുടെ സംരക്ഷണം: അന്താരാഷ്ട്ര സുരക്ഷാ സേനയെ നിയോഗിക്കണം- കുവൈത്ത്

ജനീവ: ഫലസ്തീനികളുടെ സംരക്ഷണത്തിനു അന്താരാഷ്ട്ര സുരക്ഷാ ദൗത്യസേനയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് യുഎന്‍ രക്ഷാ സമിതിയില്‍ പ്രമേയം അവതരിപ്പിച്ചു. ഈ ആഴ്ച നടക്കുന്ന യോഗത്തില്‍ പ്രമേയം വോട്ടിനിടുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന്് കുവൈത്ത് അംബാസഡര്‍ അറിയിച്ചു.
ഗസ താഴ്‌വരയിലും അധിനിവിഷ്ട പ്രദേശങ്ങളിലെയും ഫലസ്തീനികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും നടപടിയെടുക്കുന്നതു യോഗം പരിഗണിക്കണമെന്നും ഇതിനു സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് നിര്‍ദേശം നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
ഗസ അതിര്‍ത്തിയില്‍ ഫലസ്തീനികളുടെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിന് നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ട പാശ്ചാത്തലത്തില്‍ കുവൈത്ത് 10 ദിവസം മുമ്പു തന്നെ കുവൈത് യുഎന്നില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച ചേരുന്ന രക്ഷാസമിതി യോഗത്തില്‍ പ്രമേയം വോട്ടിനിടുമെന്നാണ് വിവരം. നേരത്തെ കുവൈത്ത് ഉന്നയിച്ച പ്രമേയം യുഎസ് വീറ്റോ ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it