ഫലസ്തീനികളുടെ വീടുകള്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്തു

വെസ്റ്റ്ബാങ്ക്: ഫെബ്രുവരിയില്‍ കിഴക്കന്‍ ജെറുസലേമിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മൂന്ന് ഫലസ്തീനികളുടെ കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്തതായി ഫലസ്തീന്‍ സുരക്ഷാവൃത്തങ്ങളും ഇസ്രായേലി സൈനികരും അറിയിച്ചു. വടക്കന്‍ വെസ്റ്റ്ബാങ്കിലെ ഖബാതിയയിലാണു സംഭവം. അഹ്മദ് നാജെ ഇസ്മായീല്‍ നാസര്‍, മുഹമ്മദ് അഹ്മദ് മെയ്ല്‍, അഹ്മദ് നാജെ അബു അല്‍-റൂബ് എന്നിവരുടെ വീടുകളാണ് സൈന്യം തകര്‍ത്തത്. ഇതിനിടെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഫലസ്തീനികള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
യുഎന്നും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എത്രത്തോളം പേര്‍ ഭവനരഹിതരായെന്ന കാര്യം വ്യക്തമല്ല. തങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നവരുടെ ബന്ധുക്കളെയടക്കം ആക്രമിക്കുന്നത് ഇസ്രായേല്‍ സൈന്യത്തിന്റെ സ്ഥിരം നടപടിയാണെന്നു മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it