Flash News

ഫലസ്തീനികളുടെ നിരാഹാരസമരം നിരീക്ഷിക്കുമെന്ന് യുഎന്‍



ന്യൂയോര്‍ക്ക്: ഇസ്രായേല്‍ ജയിലുകളിലെ ഫലസ്തീന്‍ തടവുകാരുടെ നിരാഹാര സമരം നിരീക്ഷിച്ചു വരുകയാണെന്ന് യുഎന്‍. 1000ത്തിലധികം ഫലസ്തീനികളാണ് ജയിലുകളില്‍ നിരാഹാരമനുഷ്ഠിക്കുന്നത്. അവിടത്തെ അവസ്ഥ പഠിച്ചുവരുകയാണെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു. മുഴുവന്‍ കക്ഷികളോടും ആത്മനിയന്ത്രണം പാലിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. തടവുകാര്‍ എവിടെയാണെങ്കിലും യുഎന്‍ മാനദണ്ഡപ്രകാരം അവര്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജയില്‍ സാഹചര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതലാണ് കൂട്ട നിരാഹാരസമരം തുടങ്ങിയത്. വെള്ളം ഒഴിച്ചുള്ള എല്ലാവിധ ആഹാര പദാര്‍ഥങ്ങളും ഉപേക്ഷിച്ചിരിക്കുകയാണവര്‍. തടവുകാരുടെ സമരത്തെയും ആവശ്യങ്ങളെയും നിരാകരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവരെ കൊലപാതകികളെന്നാണ് വിശേഷിപ്പിച്ചത്.
Next Story

RELATED STORIES

Share it