Idukki local

ഫലമറിയിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍

തൊടുപുഴ: തിരഞ്ഞെടുപ്പ് ഫലം അപ്പപ്പോള്‍ അറിയിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവുമായി ചേര്‍ന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഒരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ trend.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ എല്ലാവര്‍ക്കും വോട്ടെണ്ണല്‍ വിവരങ്ങള്‍ തല്‍സമയം അറിയാം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കാന്‍ തൊടുപുഴ പ്രസ് ക്ലബ്ബിലും കലക്ടറേറ്റിലും വിപുലമായ സജ്ജീകരണങ്ങളുമായി രണ്ട് മീഡിയ സെന്ററുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സജ്ജമാക്കിയിട്ടുണ്ട്. വൈഫൈ കണക്ഷനുള്‍പ്പെടെ വാര്‍ത്തകള്‍ തല്‍സമയം അയയ്ക്കാനുള്ള സൗകര്യങ്ങളും മീഡിയ സെന്ററില്‍ ലഭ്യമാണ്.
പ്രത്യേക ഡെഡിക്കേറ്റഡ് ലൈന്‍ ഉപയോഗിച്ച് ഏറ്റവും വേഗത്തില്‍ വിവരങ്ങള്‍ അറിയാനുള്ള നൂതന സംവിധാനമാണ് മീഡിയ സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. കലക്ടറേറ്റിലെ മീഡിയ സെന്ററില്‍ വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്.
വോട്ടെണ്ണല്‍ വിവരങ്ങള്‍ അറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടു ണ്ട്. നൂറ്റിനാല്‍പ്പത് നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും ലഭ്യമാവും. അന്തിമ ഫല പ്രഖ്യപനം വരെ കൃത്യതയോടെ വിവരങ്ങള്‍ അറിയാവുന്ന സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനടിസ്ഥാനത്തില്‍ ഓരോ മുന്നണിയുടെയും ലീഡ്, സീറ്റ് നില എന്നിവ പിആര്‍ ഡി ലൈവിന്റെ ഹോം പേജില്‍ പ്രാധാന്യത്തോടെ ലഭിക്കും. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഏത് മണ്ഡലത്തിലെയും ലീഡ് നില ഇതിനുപുറമേ ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന വോട്ട്, തുടങ്ങി വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഏറ്റവും ആദ്യം ലഭിക്കും.വാര്‍ത്തകളുടെ അപ്‌ഡേറ്റുകള്‍, ഓരോ പത്തുമിനിട്ടിനിടയിലും റേഡിയോ ബുളളറ്റിനുകള്‍ എന്നിവയും വോട്ടെടുപ്പു സംബന്ധിച്ച് വിവരങ്ങള്‍ ക്യത്യതയോടെ ഉപഭോക്താക്കള്‍ക്കെത്തിക്കും. വോട്ടെണ്ണല്‍ ദിവസമായ 19ന് രാവിലെ 8 മണിമുതല്‍ ഈ സേവനം ലഭ്യമാകും ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി) എന്നിവയുടെ സാങ്കേതിക സഹായത്തോടെ തിരഞ്ഞെടുപ്പു കമ്മീഷനുമായി സഹകരിച്ചാണ് പിആര്‍ഡി ലൈവ് വോട്ടെടുപ്പു പ്രത്യേക വാര്‍ത്തകള്‍ നല്‍കുന്നത്.
ആന്‍ഡ്രോയിഡ് വേര്‍ഷനിലുള്ള സ്മാര്‍ട്ട് ഫോണില്‍ PRDLIVE ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it