kannur local

ഫലമറിയാന്‍ ഇനി കാത്തിരിപ്പ്; ആശയും ആശങ്കയും കൈവിടാതെ പാര്‍ട്ടികള്‍

കണ്ണൂര്‍: ജനം വിധിയെഴുതിയെട്ട് ഒരു നാള്‍ പിന്നിട്ടു. അതെന്തെന്നറിയണമെങ്കില്‍ 19 വരെ കാത്തിരുന്നേ പറ്റൂ. മല്‍സരിച്ച സ്ഥാനാര്‍ഥികളും അവര്‍ക്കുവേണ്ടി അവരേക്കാള്‍ വാശിയോടെ പ്രവര്‍ത്തിച്ച പാര്‍ട്ടിക്കാരും കരയ്ക്കിരുന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയവരും കന്നിവോട്ട് ചെയ്തവരുമൊക്കെ 19ാം തിയ്യതിയാവാന്‍ കാത്തിരിക്കുകയാണ് ആകാംക്ഷയോടെ.
അടിയൊഴുക്കില്‍ വന്‍മതില്‍ വീഴുമോ, കന്നി സ്ഥാനാര്‍ഥിയുടെ പ്രകടനത്തില്‍ മന്ത്രി സ്ഥാനാര്‍ഥി അടിതെറ്റുമോ, വിമതരുടെ പ്രവര്‍ത്തനം ഏശുമോ എന്നൊക്കെ 19ന് വ്യക്തമാവും. 11 മണ്ഡലങ്ങളിലായി 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടി പോര്‍ക്കളത്തിലിറങ്ങിയത്. കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ 11 സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചു. പയ്യന്നൂരില്‍ നാലുപേര്‍ മാത്രമാണ് സ്ഥാനാര്‍ഥികളായത്.——
എല്‍ഡിഎഫും യുഡിഎഫുമായിരുന്നു നേരിട്ടേറ്റുമുട്ടിയത്. ഇരിക്കൂര്‍, പയ്യന്നൂര്‍ ഒഴികെ മറ്റു ഒമ്പത് മണ്ഡലങ്ങളില്‍ ജനപക്ഷ ബദല്‍ മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐയും ജനങ്ങളുടെ ഇടയിലേക്കിറങ്ങി. ബിഡിജെഎസുമായി ചേര്‍ന്ന് ബിജെപിയും 11മണ്ഡലങ്ങളില്‍ മല്‍സരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍, തലശ്ശേരി, പേരാവൂര്‍, അഴീക്കോട്, കല്ല്യാശ്ശേരി മണ്ഡലങ്ങളില്‍ ശക്തിവെളിപ്പെടുത്താന്‍ പോരിനിറങ്ങി.
അഴീക്കോട് പി കെ രാഗേഷും കണ്ണൂരില്‍ എന്‍ പി സത്താറും ഇരിക്കൂറില്‍ ബിനോയ് തോമസും പേരാവൂരില്‍ കെ ജെ ജോസഫും വിമതരുടെ വേഷംകെട്ടി മല്‍സര രംഗം കൊഴുപ്പിച്ചു. ആര്‍എംപി, എസ്‌യുസിഐ സഖ്യമായ എല്‍യുഎഫ് അഴിക്കോട്ട് മല്‍സരിച്ചു.—
പിണറായി വിജയന്‍ മല്‍സരിച്ച ധര്‍മടം, കെ എം ഷാജിയും എം വി നികേഷും ഏറ്റുമുട്ടിയ അഴീക്കോട്, കെ സി ജോസഫ് എട്ടാമതും കളത്തിലിറങ്ങിയ ഇരിക്കൂര്‍, എ പി അബ്ദുല്ലക്കുട്ടിയുടെ സാന്നിധ്യം കൊണ്ട് ശക്തിപ്പെട്ട തലശ്ശേരി, മന്ത്രി കെ പി മോഹനന്‍ മല്‍സരിക്കുന്ന കൂത്തുപറമ്പ് എന്നിവിടങ്ങളിലെ ഫലം എന്താവുമെന്ന ആകാംക്ഷയും ആശങ്കയുമാണ് പലര്‍ക്കും.———
കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന മണ്ഡലമല്ലെങ്കിലും കെ സുധാകരന്റെ മല്‍സരപോരാട്ടം കൊണ്ട് ഉദുമയിലെ ഫലമറിയാനും ജനം കാത്തിരിക്കുന്നു.—— ആശങ്കയും ആശയും ഇഴപിരിയുന്ന മനസ്സിലും മുന്നണികളും സ്ഥാനാര്‍ഥികളും അവകാശവാദങ്ങളൊന്നും കുറയ്ക്കുന്നില്ലെന്നതാണ് ഇന്നലത്തെ ചിത്രം.
Next Story

RELATED STORIES

Share it