thiruvananthapuram local

ഫലപ്രഖ്യാപനത്തില്‍ ക്രമക്കേടെന്ന് ആരോപണം; പ്രതിഷേധ തീക്കാറ്റ് പടര്‍ത്തി മല്‍സരാര്‍ഥികള്‍

വിധികര്‍ത്താക്കളുടെ ഫലപ്രഖ്യാപനത്തിനെതിരേ മേളയുടെ മൂന്നാംദിനം പ്രതിഷേധം. പ്രധാന വേദി ഉള്‍പ്പടെ നാലു വേദികളുള്ള ബോയ്‌സ് എച്ച്എസ്എസിലായിരുന്നു വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും സമരം. ഉച്ചയ്ക്ക് രണ്ടോടെ എച്ച്എസ്എസ് പെണ്‍കുട്ടികളുടെ കുച്ചുപ്പുടി, നാടോടിനൃത്തം ഫലം വന്നതോടെയാണ് വിധികര്‍ത്താക്കള്‍ക്കും സംഘാടകര്‍ക്കുമെതിരേ പ്രതിഷേധമുയര്‍ന്നത്. എ ഗ്രേഡ് പോലും കൊടുക്കാന്‍ നിലവാരമില്ലാത്ത കുട്ടിക്കാണ് ഒന്നാം സ്ഥാനം നല്‍കിയതെന്ന് ആരോപിച്ചായിരുന്നു ബഹളം. ഒന്നാമതെത്തിയ ആറ്റിങ്ങല്‍ ജിബി എച്ച്എസ്എസ് വിദ്യാര്‍ഥിനി പാര്‍വതിയുടെ നൃത്താധ്യാപകന്‍ പപ്പന്റെ നോമിനിയാണ് വിധികര്‍ത്താവെന്നും അദ്ദേഹത്തിന് കൈക്കൂലി നല്‍കിയെന്നുമായിരുന്നു ആരോപണം. മല്‍സരാര്‍ഥികളും രക്ഷിതാക്കളും സംഘടിച്ച് ഡിഡി ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ചര്‍ച്ച പരാജയപ്പെട്ടതോടെ കുട്ടികളെ അറസ്റ്റ് ചെയ്യാമെന്ന നെയ്യാറ്റിന്‍കര സിഐ ജോണിന്റെയും എസ്‌ഐ അനില്‍കുമാറിന്റെയും പ്രഖ്യാപനത്തോടെ പ്രതിഷേധം അവസാനിച്ചു.
Next Story

RELATED STORIES

Share it