ഫലം വ്യക്തമാക്കുന്നത് സര്‍ക്കാരിനോടുള്ള രോഷം: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ജനങ്ങള്‍ക്കു നരേന്ദ്രമോദി സര്‍ക്കാരിനോട് എത്രത്തോളം രോഷമുണ്ടെന്നു തെളിയിക്കുന്നതാണു രാജ്യത്തെ ഉപതിരഞ്ഞെടുപ്പു ഫലങ്ങളെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
പകരം ആരെ തിരഞ്ഞെടുക്കും എന്നതിനേക്കാള്‍ നരേന്ദ്രമോദിയെ പുറത്താക്കുകയാണ് ആദ്യം വേണ്ടതെന്നാണു ജനങ്ങള്‍ പറയുന്നതെന്നും കെജ്‌രിവാള്‍ ട്വീറ്ററില്‍ കുറിച്ചു. ഉത്തര്‍പ്രദേശിലെ കൈരാന ലോക്‌സഭാ മണ്ഡലത്തിലേതടക്കമുള്ള ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനെ തുടര്‍ന്നാണു കെജ്‌രിവാളിന്റെ പ്രതികരണം.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള മറ്റൊരു ട്വീറ്റും അദ്ദേഹം ചെയ്തു.
വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങിനെ പോലെ ഒരാളുടെ അസാന്നിധ്യം രാജ്യത്തുണ്ടെന്നായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്.
Next Story

RELATED STORIES

Share it