kozhikode local

ഫറോക്ക് നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി; 5 എണ്ണം യുഡിഎഫിനും ഒന്ന് എല്‍ഡിഎഫിനും

 ഫറോക്ക്: ഫറോക്ക് നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷന്മാരില്‍ 5 എണ്ണം യുഡിഎഫും ഒന്ന് എല്‍ഡിഎഫും നേടി. വികസനം, ക്ഷേമം, ആരോഗ്യം, ധനകാര്യം, പൊതുമാരമാത്ത് എന്നിവയാണ് യുഡിഎഫ് നേടിയത്. വിദ്യാഭ്യാസം എല്‍ഡിഎഫും സ്വന്തമാക്കി. ഇന്നലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സും കല്ലംപാറയില്‍ നിന്നും വിജയിച്ച സ്വതന്ത്രയും ബഹിഷ്‌ക്കരിച്ചു. ബിജെപി അംഗം വിട്ടുനിന്നു. നാലു മുസ്‌ലിം ലീഗ് മെംബര്‍മാരും ഒരു സ്വതന്ത്രയുമാണ് ഇന്നലെ യുഡിഎഫില്‍ നിന്നും ചെയര്‍മാന്മാരായി തെരഞ്ഞെടുക്കപ്പെട്ടത്. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചുമതല വൈസ്‌ചെയര്‍മാനാണ്. ഇതിലേക്ക് കോണ്‍ഗ്രസ്സില്‍ നിന്നും വി മുഹമ്മദ് ഹസ്സനെ തെരഞ്ഞെടുത്തിരുന്നു. പൊതുമരാമത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട പി ആസിഫ് മൂന്നാം തവണയാണ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാകുന്നത്. ക്ഷേമകാര്യത്തിന്റെ ചെയര്‍മാനായ എം ബാക്കിറും ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സനായി ടി നുസ്‌റത്തും തെരഞ്ഞെടുക്കപ്പെട്ടു. ടി നുസ്‌റത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ജയിച്ചത്. വികസനകാര്യ ചെയര്‍പേഴ്‌സണായി സബീന മന്‍സൂറിനെയും തെരഞ്ഞെടുത്തു. വിദ്യാഭ്യാസം കലാകായിക സമിതിയുടെ അധ്യക്ഷ സിപിഎമ്മില്‍ നിന്നുളള എം സുധര്‍മ്മയാണ്. ഫറോക്ക് നഗരസഭയുടെ പ്രഥമ ഭരണം തന്നെ പ്രതിസന്ധിയിലാക്കുമെന്ന സൂചന നല്‍കിയാണ് ഇന്നലത്തെ തെരഞ്ഞെടുപ്പില്‍ നിന്നും കോണ്‍ഗ്രസ്സിന്റെ വിട്ടുനില്‍ക്കല്‍. വൈസര്‍ചെയര്‍മാനു പുറമെ ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റിയും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. ഇതു കിട്ടാത്തതാണ് കോണ്‍ഗ്രസ്സിന്റെ ഇന്നലത്തെ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണം.
Next Story

RELATED STORIES

Share it