Idukki local

ഫയലുകള്‍ മോഷ്ടിച്ചു കടത്തിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു



ചെറുതോണി: കഴിഞ്ഞ സപ്തംബര്‍ 17ന് ആരും ഇല്ലാത്ത സമയത്ത് ജില്ലാ സപ്ലൈ ഓഫിസിലെത്തിയ ജീവനക്കാരന്‍ ചാക്കിനുള്ളില്‍ ഫയലുകള്‍ ഓട്ടോറിക്ഷയില്‍  കയറ്റി കടത്തികൊണ്ട് പോയതില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. ഈ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.  കലക്ടറുടെ ഓഫിസിലെ ജീവനക്കാരും സെക്യൂരിറ്റിയും ഈ ദൃശ്യങ്ങല്‍ കണ്ടു. എന്നാല്‍, ഇവര്‍ വിവരങ്ങള്‍ മുകളിലേക്ക് കൈമാറാതെ സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു. ജില്ലാ സപ്ലൈ ഓഫിസര്‍ വിവരം പുറത്താവാതിരിക്കുവാന്‍ ഈ ജീവനക്കാരനെ ഇടുക്കി താലൂക്ക് സപ്‌ളൈ ഓഫിസിലേക്ക് സ്ഥലം മാറ്റി. ഭരണപരമായ സൗകര്യര്‍ഥം ഇയാളെ മാറ്റുന്നു എന്നാണ് 229ല്‍ ജില്ലാ സപ്‌ളൈ ഓഫിസര്‍ പുറപ്പെടുവിച്ച ഓര്‍ഡറില്‍ പറയുന്നത്. തുടര്‍ന്ന് സംഭവം മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നതോടെ 289ല്‍ ജില്ലാ സപ്ലൈ ഓഫിസര്‍ ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കുറ്റകൃത്യം വ്യക്തമായ തെളിവ് ഉണ്ടായിട്ടുകൂടി സര്‍വീസ് ചട്ടം ലംഘിച്ച് ഇയാളെ സംരക്ഷിക്കാനാണ് ജില്ലാ സപ്ലൈ ഓഫിസര്‍ ശ്രമിച്ചത്. ആദ്യം സസ്‌പെന്‍ഡ് ചെയ്ത ശേഷം മാത്രം നല്‍കേണ്ട കാരണം കാണിക്കല്‍ നോട്ടീസ് സര്‍വീസില്‍ ഇയാളെ നിര്‍ത്തി തന്നെ നല്‍കുകയായിരുന്നു. മാധ്യമ ഇടപെടല്‍ ശക്തമായതോടെയാണ് ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാവണമെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it