thrissur local

ഫണ്ട് അനുവദിച്ച മൂന്നു മീറ്റര്‍ റോഡിന്റെ പിതൃത്വം കാണാമറയത്ത്

മാള: അതിര്‍ത്തികള്‍ പങ്കിടുന്ന എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കരയും തൃശൂര്‍ ജില്ലയിലെ കുട്ടിച്ചിറ പാലം തുടങ്ങി പൊയ്യ പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ റോഡിന്റെ രേഖകള്‍ ജലരേഖയില്‍ ഒതുങ്ങി. പി ഡബ്ല്യു ഡിയുടെയോ ജില്ലാ പഞ്ചായത്തത്തിന്റേയോ ഗ്രാമ പഞ്ചായത്തിന്റെയോ ആസ്ഥി രജിസ്റ്റരുകളില്‍ ഈ റോഡ് ഇല്ലെന്ന് അധികാരികള്‍ സമ്മതിക്കുന്നു. പൊയ്യ അതിര്‍ത്തി റോഡ് റബ്ബറൈസ്ഡ് ചെയ്യുന്നതിനായി കൊടുങ്ങല്ലൂര്‍ എംഎല്‍എ  വി ആര്‍ സുനില്‍ കുമാര്‍ ഒരു കോടി പത്ത് ലക്ഷം രൂപ ഇതിനോടകം പൊതുമരാമത്ത് വകുപ്പിന്അനുവദിച്ചു കഴിഞ്ഞു. ഈ റോഡില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു പാലമായ എലിച്ചിറ പാലത്തിന്റെ സ്ഥിതി വളരെദയനീയമാണ്. അടിവശത്തെഇരുമ്പു കമ്പികള്‍ തുരുമ്പെടുത്ത് വാര്‍ക്കകള്‍ ഇടിഞ്ഞു വീണു തുണുകള്‍ക്ക് ബലക്ഷയമായതും നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പുത്തന്‍വേലിക്കര പാലം ഈ മാസം ഉദ്ഘാടനം കാത്ത് കിടക്കുകയാണ്.
മുഖ്യമന്ത്രിയുടെ തിയ്യതി കിട്ടേണ്ട താമസം മാത്രമേയുള്ളൂ.ഇതിന്റെ ഭാഗമായി അതിര്‍ത്തി പ്രദേശമായ കുട്ടിച്ചിറ പാലവും റബ്ബറൈസ്ഡ് ചെയ്തു കഴിഞ്ഞു. അനാഥമായി കിടക്കുന്ന പൊയ്യ പഞ്ചായത്തിന്റെ അതിര്‍ത്തി റോഡ് സാങ്കേതികത്വത്തില്‍ കിടക്കുന്നത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു. പുത്തന്‍വേലിക്കര പാലം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ തൃശൂരില്‍ നിന്ന് വടക്കന്‍ പറവൂരിലേക്ക് എത്തുവാന്‍ ഏറ്റവും കുറഞ്ഞ ദൂരവും സമയവും മാത്രമേ വേണ്ടി വരികയുള്ളൂ. കൊടകര കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ റബ്ബറൈസ്ഡ് പൊയ്യ ജംഗ്ഷന്‍ വഴിയാണ് കടന്ന് പോകുന്നത് എന്നാല്‍ മാള ടൗണ്‍ റോഡ് പതിനഞ്ച് മീറ്ററായി വീതി കൂട്ടി സൗന്ദര്യവല്‍ക്കരണം നടത്തുവാന്‍ തീരുമാനിച്ചതില്‍ ഈ ഭാഗത്തെ റബ്ബറൈസ്ഡ് ഭാഗികമായി നീളുന്നു.
Next Story

RELATED STORIES

Share it