malappuram local

ഫണ്ട് അനുവദിച്ചിട്ടും റോഡ് പണിതില്ല ; കാളച്ചാലില്‍ 50 കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു

പന്താവൂര്‍: റോഡ് നിര്‍മിക്കാന്‍  മൂന്നു ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടും പഞ്ചായത്ത് വാക്ക് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് അമ്പതോളം വീട്ടുകാര്‍ ഇത്തവണ വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ആലങ്കോട് പഞ്ചായത്തിലെ കാളാച്ചാല്‍ കൊടക്കാട്ട്കുന്ന് നിവാസികളാണു വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

പന്താവൂരിലെ സംസ്ഥാന പാതയില്‍ നിന്നും കൊടക്കാട്ട് കുന്നിലേക്ക് പോകുന്ന റോസ് ടാര്‍ ചെയ്യാന്‍ ഒരു വര്‍ഷം മുന്‍പാണ് ഫണ്ട് അനുവദിച്ചത്. രണ്ടു ലക്ഷം എം.എല്‍.എ. ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ പഞ്ചായത്തുമാണ് അനുവദിച്ചത്. എന്നാല്‍ പൊട്ടിപൊളിഞ്ഞ ഈ റോഡ് ടാര്‍ ചെയ്യാന്‍ പഞ്ചായത്ത് മറ്റു നടപടികളൊന്നും എടുത്തില്ല.

ഇതില്‍ പ്രതിഷേധിച്ചാണ് ഈ റോഡിന്റെ  പ്രധാന ഗുണഭോക്താക്കളായ 50 ഓളം കുടുംബങ്ങള്‍ ഇത്തവണ ആര്‍ക്കും വോട്ട് ചെയ്യേണ്ട എന്ന് തീരുമാനിച്ചത്. ആലങ്കോട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലായാണ് ഈ ഗ്രാമം. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അബൂബക്കര്‍ , ഗോപാലകൃഷ്ണമേനോന്‍ , കുഞ്ഞുമുഹമ്മദ് എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it