malappuram local

ഫഌഷ് മോബ് പ്രദര്‍ശനം ഇന്നു സമാപിക്കും

മലപ്പുറം: സര്‍ക്കാറിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മലപ്പുറം, ആനക്കയം, അരീക്കോട്, കോട്ടക്കല്‍, കുറ്റിപ്പുറം, നരിപ്പറമ്പ്, തിരൂര്‍ എന്നിവിടങ്ങളില്‍ ഫഌഷ് മോബ് സംഘടിപ്പിച്ചു. 13 യുവാക്കളും നാല് പെണ്‍കുട്ടികളുമടങ്ങുന്ന സംഘമാണ് സര്‍ക്കാറിന്റെ വികസന പദ്ധതികളുള്‍പ്പെടുത്തി തയാറാക്കിയ ഗാനത്തിനൊപ്പം ചുവടുവച്ചത്.
ഇന്ന് രാവിലെ 10ന് താനൂര്‍, 12.30ന് പരപ്പനങ്ങാടി, 2.30ന് യൂനിവേസിറ്റി പരിസരം, 4.30ന് വേങ്ങര ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ച് ജില്ലയിലെ പര്യടനം അവസാനിപ്പിക്കും.
Next Story

RELATED STORIES

Share it