ഫഌപ്കാര്‍ട്ട് ഇടപാട് ഇന്ത്യക്ക് ഗുണം ചെയ്യും: വാള്‍മാര്‍ട്ട് മേധാവി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫഌപ്കാര്‍ട്ടിനെ ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വില്‍പന കമ്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുത്തത് രാജ്യത്തിനു ഗുണകരമായിരിക്കുമെന്നു വാള്‍മാര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഡഗ് എംസി മില്ലന്‍. പുതിയ ഇടപാടു മൂലം ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഉപഭോക്താക്കള്‍ക്കും ഇത് ഗുണകരമാവും.
ഇടപാട് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയില്‍ വന്‍ പുരോഗതി വരുത്തും. സമൂഹത്തിലാകമാനം അതിന്റെ മാറ്റം പ്രകടമാവുമെന്നും മില്ലന്‍ പറഞ്ഞു. ഫഌപ്കാര്‍ട്ടിനെ ഏറ്റെടുക്കുന്ന ഇടപാടുമായി ബന്ധപ്പെട്ട് ഉദ്യേഗസ്ഥരുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ആവശ്യമെങ്കില്‍ ഭാവിയിലും അത് തുടരും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ, മറ്റു കേന്ദ്രമന്ത്രിമാരെയോ കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it