ernakulam local

ഫഌഡ് ലൈറ്റില്ല : പരേഡ് മൈതാനിയില്‍ ലോകകപ്പ് ടീം പരിശീലനമില്ല



മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനി ലോക കപ്പ് ടീമുകള്‍ക്ക് പരീശീലനത്തിന് ഉപയോഗിക്കാനാവുന്നില്ല. അണ്ടര്‍ 17 ലോകകപ്പ് ടീമുകള്‍ക്കായി തയ്യാറാക്കിയ പരിശീലനമൈതാനിയില്‍ ഫഌഡ് ലൈറ്റ് ഒരുക്കാത്തതിനെ തുടര്‍ന്നുള്ള വെളിച്ചകുറവ് ചുണ്ടിക്കാട്ടിയാണ് ടീമുകള്‍ മറ്റിടങ്ങളിലേയ്ക്ക് മാറുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച പരേഡ് മൈതാനിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ നിയന്ത്രണങ്ങളുണ്ടായതും തൊട്ടടുത്ത് എഎസ്‌ഐയുടെ സംരക്ഷിത സ്മാരകമടക്കമുള്ള മറ്റു തടസ്സങ്ങളുമാണ് ഫഌഡ് ലൈറ്റ് സംവിധാനമൊരുക്കാന്‍ വിലക്കായി വന്നത്. രാവിലെ ഏട്ടിനും വൈകീട്ട് അഞ്ചിനുമാണ് ടീമുകള്‍ പരിശീലനം നടത്തുന്നത്. വാരകള്‍ക്കകലെയുള്ള വെളിച്ച മൈതാനിയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ടീമുകള്‍ പരിശീലനം നടത്തിയിരുന്നു. വൈകുന്നേരത്തെ പരിശീലനത്തി ല്‍ വെളിച്ചക്കുറവും രാവിലെ അത്യുഷ്ണവുമനുഭവപ്പെടുന്നത് മൂലമാണ് പരേഡ് മൈതാനി പരിശീലനം പരിഗണനയില്‍ അനിശ്ചിതത്വമുണ്ടായതെന്നാണ് സംഘാടകര്‍ പറയുന്നത്. നഗരത്തിലെ നാല് മൈതാനികളാണ് ലോകകപ്പ് ടീമുകള്‍ക്ക് പരിശീലനത്തിനായി ഒരുക്കി യത്. കോടികളാണ് ഇതിനായി ചെലവഴിച്ചത്.
Next Story

RELATED STORIES

Share it