ernakulam local

ഫഌക്‌സുകള്‍ യാത്രക്കാരുടെ കാഴ്ച മറക്കുന്നു



പെരുമ്പാവൂര്‍: നഗരമധ്യത്തിലെ മീഡിയനുകളില്‍ ഫഌക്‌സുകള്‍ സ്ഥാപിക്കുന്നതുമൂലം യാത്രക്കാരുടെ കാഴ്ച മങ്ങുന്നതായി പരാതി. പെരുമ്പാവൂരിലെ പഴയ സ്റ്റാന്റിലും പരിസരത്തും ഗേള്‍സ് സ്‌കൂളിന് മുന്‍—വശത്തും മീഡിയനുകളിലാണ് കൂടുതല്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.സ്‌കൂളിന് മുന്‍വശത്തെ ഫുട്പാത്തിന് മുന്‍വശത്ത് ഫഌക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ റോഡില്‍ നിന്നും കാഴ്ച മറയുന്നതിനാല്‍ മല, മൂത്രവിസര്‍ജനം നടത്തുന്നത് പതിവാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളാണ് ഇത്തരത്തില്‍ ബോര്‍ഡുകളും കൊടി തോരണങ്ങളും സ്ഥാപിക്കുന്നത്. നഗരസഭ ഭരിക്കുന്ന പാര്‍ട്ടിയായ സിപിഐ കൂടി ഇത്തരത്തില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ വച്ച് നഗരസഭ സൗന്ദര്യം തകര്‍ക്കുമ്പോള്‍ നഗരസഭയ്ക്ക് എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്നാണ് പ്രധാന ആരോപണം. സാമൂഹിക പ്രവര്‍ത്തകന്‍ പി സി റോക്കി നഗരസഭയില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it