പൗരന്‍മാരുടെ മനസ്സാക്ഷി ഫാഷിസം അപഹരിക്കുന്നു; രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഫാഷിസവുമായി സമരസപ്പെടുന്നു: എ സഈദ്

തൃശൂര്‍: രാജ്യത്തെ ജനങ്ങളുടെ മനസ്സാക്ഷിയെ ഫാഷിസം അപഹരിക്കുകയാണെന്ന് സോഷ്യ ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എ സഈദ്. തൃശൂരില്‍ ചേര്‍ന്ന എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തകസമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവ ഫാഷിസ്റ്റ് സ്വഭാവത്തിലുള്ള ഭരണകൂടങ്ങളാണ് ലോകത്ത് മേ ല്‍ക്കോയ്മ നേടുന്നത്.
യുപിയിലെ ദാദ്രിയില്‍ നടന്ന മൃഗീയ കൊലപാതകത്തിലെ ചര്‍ച്ചാ വിഷയം കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ കണ്ടെത്തിയത് മാട്ടിറച്ചിയാണോ ആട്ടിറച്ചിയാണോ എന്നാക്കി മാറ്റിയത് ഫാഷിസത്തിന്റെ താല്‍പര്യമാണ്. മാട്ടിറച്ചിയാണെങ്കില്‍ കൊല ചെയ്തതില്‍ തെറ്റില്ല എന്ന മാനസികാവസ്ഥ സൃഷ്ടിക്കപ്പെട്ടു. അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തത് മാട്ടിറച്ചിയാണ് എന്ന് റിപോര്‍ട്ടുണ്ടാക്കാന്‍ സര്‍ക്കാരിന് ഇപ്പോള്‍ സാധിച്ചു. അതിനു പിറകിലുള്ള വര്‍ഗീയതയും രാഷ്ട്രീയവും എന്താണ് എന്ന് പിന്നീട് പുറത്തുവരും. അതല്ല വിഷയം, മാട്ടിറച്ചിയായാല്‍ നിഷ്ഠൂരമായ കൊല നടത്താം എന്നാണോ രാജ്യം നല്‍കുന്ന സന്ദേശം. പൗരന്‍മാരുടെ മനസ്സാക്ഷിയെ പോലും ഫാഷിസം അപഹരിക്കുന്നതു തടയാനുള്ള ക്രിയാത്മകമായ ഒരു നടപടിയും സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് മുന്നോട്ടുവരുന്നില്ലെന്ന് മാത്രമല്ല, ഫാഷിസ്റ്റ് പ്രവണതകളിലേക്ക് ആകര്‍ഷിക്കപ്പെടുകയുമാണ്. കേരളത്തിലെ ഇരുമുന്നണികളിലും ഈ മാറ്റം പ്രകടമാണെന്നും എ സഈദ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറിമാരായ അഫ്‌സര്‍ പാഷ, ഇല്യാസ് തുമ്പൈ, ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്ക ര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാ ര്‍, പി അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റുമാരായ തുളസീധരന്‍ പള്ളിക്കല്‍, യഹ്‌യ തങ്ങള്‍, സെക്രട്ടറിമാരായ പി കെ ഉസ്മാന്‍, റോയ് അറക്കല്‍, ഖജാഞ്ചി ജലീല്‍ നീലാമ്പ്ര സംസാരിച്ചു.
Next Story

RELATED STORIES

Share it