പൗരത്വം: പഞ്ചായത്ത് സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ് മതി

ന്യൂഡല്‍ഹി: പൗരത്വം തെളിയിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയോ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റോ ഒപ്പുവച്ച സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാല്‍ മതിയെന്ന് സുപ്രിംകോടതി.
കൃത്യമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റോ പഞ്ചായത്ത് സെക്രട്ടറിയോ നല്‍കിയ സര്‍ട്ടിഫിക്കറ്റ് പൗരത്വം തെളിയിക്കുന്ന രേഖയായി ഉപയോഗിക്കാമെന്ന് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, എ എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
പഞ്ചായത്ത് സെക്രട്ടറി നല്‍കിയ സര്‍ട്ടിഫിക്കറ്റ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന ഗുവാഹത്തി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
Next Story

RELATED STORIES

Share it