Second edit

പ്ല്യൂട്ടോവിനു പകരം

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളില്‍ ജ്യോതിശാസ്ത്ര ഗവേഷണ മേഖലയില്‍ ഗ്രഹങ്ങളെ സംബന്ധിച്ചുള്ള അറിവ് വന്‍തോതില്‍ വികസിച്ചിട്ടുണ്ട്. വാനനിരീക്ഷണ സംവിധാനങ്ങള്‍ വളരെയേറെ മെച്ചപ്പെട്ടതാണ് ഇതിനു കാരണം. ലോകത്തിന്റെ പല ഭാഗത്തും പുതിയ റേഡിയോ ടെലിസ്‌കോപുകള്‍ വന്നു. ഹബ്ബിള്‍ എന്ന പേരുള്ള ഒരു വലിയ ടെലിസ്‌കോപ് ബഹിരാകാശത്ത് കറങ്ങിനടക്കുന്നു. ഇതുകൊണ്ടൊക്കെ പുതിയ ഗ്രഹങ്ങളെക്കുറിച്ചുള്ള വിവരം ലഭിച്ചുകൊണ്ടിരിക്കുന്നു. സൗരയൂഥത്തിനു പുറത്ത് ഏതാണ്ട് രണ്ടായിരത്തോളം ഗ്രഹങ്ങള്‍ മറ്റു നക്ഷത്രങ്ങള്‍ക്കു ചുറ്റുമായി ഉണ്ടെന്നാണ് ഇപ്പോള്‍ ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നത്.
എന്നാല്‍, സൗരയൂഥത്തിന്റെ കാര്യത്തില്‍ ഇതു നേരെ മറിച്ചാണ്. 2006ല്‍ ഒരു ഗ്രഹമല്ലെന്നു പറഞ്ഞ് നവഗ്രഹങ്ങളില്‍പ്പെട്ട പ്ലൂട്ടോയെ ഗവേഷകര്‍ പുറത്താക്കി. അതിപ്പോള്‍ വെറുമൊരു ആസ്‌ട്രോയ്ഡ് മാത്രമാണ്. എങ്കിലും നിരാശപ്പെടേണ്ടെന്നും അവര്‍ പറയുന്നു. നെപ്ട്യൂണിനു ചുറ്റും ആസ്‌ട്രോയ്ഡുകളുടെ ഒരു വലയമുണ്ട്. ക്യൂപര്‍ ബെല്‍റ്റ് എന്നാണ് അതിന്റെ പേര്. ഈ ബെല്‍റ്റ് ചില്ലറക്കാരനല്ല. ഭൂമിയേക്കാള്‍ പത്തിരട്ടി വലുപ്പം അതിനുണ്ട്. ഇതുകൊണ്ടൊക്കെ അതിനപ്പുറത്തുള്ള ഒരു ഗ്രഹത്തിന്റെ സാന്നിധ്യം നമുക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നാണ് കാലഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ഭൂമിയേക്കാള്‍ അഞ്ചുതൊട്ട് 15 ഇരട്ടി വരെ അതിനു ഭാരമുണ്ടാവും. എങ്കിലും ഉണ്ടോ ഇല്ലേ എന്നു തീര്‍പ്പായിട്ടില്ലാത്തതിനാല്‍ ഗ്രഹത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. നിരീക്ഷണം തുടരുന്നുവെന്നര്‍ഥം.
Next Story

RELATED STORIES

Share it