Flash News

പ്ലേ ഓഫ് ദൗര്‍ഭാഗ്യം മറികടക്കാന്‍ വടക്കു കിഴക്കുകാര്‍

പ്ലേ ഓഫ് ദൗര്‍ഭാഗ്യം മറികടക്കാന്‍ വടക്കു കിഴക്കുകാര്‍
X


സ്വന്തം പ്രതിനിധി
ഇന്ത്യന്‍ കാല്‍പ്പന്ത് കളിയാവേശത്തിന്റെ പുത്തന്‍ കളിത്തൊട്ടിലാണ് രാജ്യത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍. ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന ഈ ജനതയോട് നീതി പുലര്‍ത്തുവാന്‍ ഇതു വരെ നോര്‍ത്ത് ഈസ്റ്റ് യൂനെറ്റഡിന് കഴിഞ്ഞിട്ടില്ല. പ്ലേ ഓഫിനരികെ കാലിടറി വീഴുന്ന ഈ പതിവ് രീതിക്ക് മാറ്റം വരുത്താനുറച്ചാണ് വടക്കു കിഴക്കുകാര്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗ് നാലാം സീസണില്‍ ബൂട്ട് കെട്ടാനൊരുങ്ങുന്നത്.മുന്നേറ്റനിരയില്‍ വിദേശ ആധിപത്യംനോര്‍ത്ത് ഈസ്റ്റ് കോച്ചും മുന്‍ പോര്‍ച്ചുഗല്‍ താരവുമായ ജാവോ കാര്‍ലോസ് കണ്ടെടുത്ത വിദേശ താരങ്ങളെയാണ് ഇത്തവണ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിട്ടുള്ളത്. ബ്രസീലിയന്‍ സ്‌െ്രെടക്കര്‍ ഡാനി ലോപ്പസ്, കൊളംബിയന്‍ ഷാര്‍പ്പ് ഷൂട്ടര്‍ ലൂയിസ് അല്‍ഫോണ്‍സോ എന്നിവരായിരിക്കും ടീമിലെ ഗോളടിയന്ത്രങ്ങള്‍. ഗോളടിയില്‍ ഈ ബൂട്ടുകള്‍ക്ക് നിരവധി റെക്കോഡുകളുമുണ്ട്. കേപ് വെല്‍ഡിയാനില്‍ നിന്നുള്ള താരം ഒഡെയിര്‍ ജൂനിയറും, ഉറുഗ്വന്‍ ജൂനിയര്‍ ടീംക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഡാമിയന്‍ ഡയസ് പെനയും പ്രതിഭയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ എതിര്‍ ഗോള്‍മുഖങ്ങള്‍ക്ക് വിശ്രമമില്ലാതാവും. എന്നാല്‍ മധ്യനിരയിലും ഗോള്‍വല കാക്കുന്നതിനും ഇന്ത്യന്‍ താരങ്ങളെ മാത്രമാണ് യുനൈറ്റഡ് ആശ്രയിച്ചിട്ടുള്ളത്. മുന്‍വര്‍ഷങ്ങളിലും യുനൈറ്റഡ് ഗോള്‍വല കാത്ത മലയാളിതാരം ടി പി രഹനേഷിനെക്കൂടാതെ രവികുമാര്‍, ഗുരുസിമ്രത്ഗില്‍, ഗുര്‍പ്രീത് സിങ് എന്നിവരെയാണ് ഗോള്‍കീപ്പര്‍മാരായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെതന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊന്നായ നിര്‍മല്‍ഛേത്രി, റോബര്‍ട്ട് ലാല്‍തമാനുവ, റീഗന്‍സിങ്, അബ്ദുല്‍ ഹഖ് എന്നിവര്‍ പ്രതിരോധനിര കാക്കാനുണ്ടാവും.തന്ത്രങ്ങളോതി പോര്‍ച്ചുഗീസ് നാവികന്‍പോര്‍ച്ചുഗലിലേയും സ്‌പെയിനിലേയുമെല്ലാം നിരവധി ക്ലബ്ബുകളില്‍ കളിക്കാരനായും പരിശീലകവേഷത്തിലും മിന്നിത്തിളങ്ങിയിട്ടുള്ള ജോവോ കാര്‍ലോസ് പൈറസ് ഡിഡിയുസിനെയാണ് ഇത്തവണ നോര്‍ത്ത് ഈസ്റ്റിന്റെ തന്ത്രങ്ങളുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. 1990 മുതല്‍ 2004 വരെ വിവിധ ക്ലബ്ബുകളുടെ വിശ്വസ്ഥനായ പ്രതിരോധ ഭടനായിരുന്ന ഇദ്ദേഹം. 2008ലാണ് പരിശീലക വേഷത്തിലെത്തുന്നത്. സ്‌പെയിനിലും നിരവധി വര്‍ഷം പരിശീലകനായിരുന്നു. 2008 മുതല്‍ 2010വരെ കേപ്‌വെര്‍ഡ നാഷണല്‍ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ''ഞങ്ങളുടെ പ്രധാനലക്ഷ്യം പ്ലേഓഫില്‍ കടക്കുക എന്നതാണ്. മറ്റൊന്നിനെക്കുറിച്ചും ഇപ്പോള്‍ ആലോചിക്കുന്നില്ല. ലീഗ് റൗണ്ട് സമാപിക്കുമ്പോള്‍ പ്ലേഓഫില്‍ എത്തുവാനുള്ള ചാന്‍സ് നേടിയെടുക്കും''-ജോവോ കാര്‍ലോസ് പൈറസ് പറഞ്ഞുപുതിയപരിശീലകന്റെ ഈ വാക്കുകള്‍ വടക്കുകിഴക്കന്‍ ടീമിന്റെ ആരാധകര്‍ക്കും നല്‍കുന്ന പ്രതീക്ഷകള്‍ ഏറെയാണ്.
Next Story

RELATED STORIES

Share it